കെവിന്‍വധം: പ്രതികള്‍ പരസ്പരം ഫോണില്‍ സംസാരിച്ചതിന്റെ തെളിവ് ഹാജരാക്കി
കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയശേഷം പ്രതികള്‍ പരസ്പരം സംസാരിച്ചതിന്റെയും കോട്ടയത്തും മാന്നാനത്തും എത്തിയതിന്റെയും ടവര്‍ ലൊക്കേഷനും മൊബൈല്‍ഫോണ്‍ കമ്പനി കോടതിയില്‍ ഹാജരാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വോഡഫോണ്‍ കമ്പനി നോഡല്‍ ഓഫിസര്‍ ഷാഹിന്‍ കോമത്താണ് പ്രതികളുടെ ഫോണ്‍വിളികളുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കിയത്. 2018മെയ് 27ന് പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ 6.30 വരെയാണ് പ്രതികളായ ഷാനു ചാക്കോയും പിതാവ് ചക്കോയും തമ്മില്‍ 15 കോളുകളാണ് വിളിച്ചത്. ഇതിനൊപ്പം മറ്റ് പ്രതികളായ നിയാസ്മോന്‍, റിയാസ് എന്നിവരുമായി ചാക്കോ സംസാരിച്ചതിന്റെ നിര്‍ണായക തെളിവും കൈമാറി. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോട്ടിന്റെ പരിസത്തെ മൊബൈല്‍ ടവറിലും പ്രതികളുടെ ഫോണ്‍ സാന്നിധ്യം തെളിയിക്കുന്നുണ്ട്.
മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോട്ടിന് സമീപത്തെ മൊബൈല്‍ ടവറിന്റെ പ്ലാനും ഹാജരാക്കി. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് ഗിരീഷ് പി.സാരഥിയുടെ വിസ്താരം വെള്ളിയാഴ്ച നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."