ദുരിതാശ്വാസനിധിയിലേക്ക് 8.54 കോടി ധനസഹായം: ജില്ലയില്‍ വന്‍ സ്വീകാര്യതയെന്ന് മന്ത്രി എ.കെ ബാലന്‍
പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായത്തിന് വന്‍ സ്വീകാര്യതയെന്ന് നിയം-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ-വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ നിന്ന് സമാഹരിച്ച 5,65,78,037 രൂപയും കൂടാതെ താലൂക്ക്തലത്തിലുളളതും ചേര്‍ത്ത്് മൊത്തം 8,54,04,754 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.
സ്ഥലം തന്ന് സഹായിച്ച അഭ്യുദയകാംക്ഷികളായ ഒട്ടേറെ പേരുണ്ട്, ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി ആശാരിത്തൊടി വീട്ടില്‍ അബ്ദുഹാജി ഒരേക്കര്‍ 10 സെന്റ്, പട്ടിത്തറ വില്ലേജിലെ ദേവാനന്ദന്‍ 15 സെന്റ്, കൂറ്റനാടുളള ഡോ.രാമകൃഷ്ണന്‍ രണ്ടേക്കര്‍, പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ കെ.ജെ ചാള്‍സിന്റെ ഭാര്യ അരിന്‍ ചാള്‍സ് 14.5 സെന്റ്, ചിറ്റൂര്‍ തെക്കേഗ്രാമം മാടമന ശ്രീധരന്‍ നമ്പൂതിരിപ്പാടും ഭാര്യ മിനി എസ്. നമ്പൂതിരിപ്പാടും ചേര്‍ന്ന് അഞ്ച് സെന്റ്, പാലക്കാട് വടക്കന്തറ നെല്ലിശ്ശേരി ഗ്രാമത്തിലെ പരമശിവന്‍ പത്ത് സെന്റ്, മണ്ണാര്‍ക്കാട് താലൂക്കിലെ മണ്ണാര്‍ക്കാട് ഒന്ന് വില്ലേജിലെ കെ.ടി ഷൗക്കത്തലി എട്ട് സെന്റ്, തേങ്കുറിശ്ശി രണ്ട് വില്ലേജിലെ വേണു-കുമാരി ദമ്പതിമാര്‍ 65 സെന്റുമാണ് ഭവനരഹിതര്‍ക്കായി കൈമാറിയത്. കൊടുവായൂര്‍ വില്ലേജിലെ കണ്ണന്‍കുട്ടി മന്നാടിയാര്‍ മകന്‍ എ.കെ നാരായണന്‍ രണ്ട് പേര്‍ക്ക് വീട് വെയ്ക്കാന്‍ 10 ലക്ഷത്തിന്റെ സമ്മതപത്രം കൈമാറിയിട്ടുണ്ട്.
പലരും ഇത്തരത്തില്‍ സംഭാവന തരാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അലനെല്ലുര്‍ എടത്തനാട്ടുകര പി.കെ .എച്ച്.എം.യുപി സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സൈക്കിള്‍ വാങ്ങാനായി ശേഖരിച്ച ഏതാണ്ട് 1980 രൂപ കൈമാറിയത് ഒരു നല്ല രംഗമായതായി മന്ത്രി പറഞ്ഞു. ആലത്തൂര്‍ താലൂക്കിലെ മലമുക്ക് ബാലസുബ്രഹ്മണ്യന്‍ മകന്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ പ്രണവ് കാലുകള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടി നല്‍കിയ 5000 രൂപ കൈമാറി.
ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് കാലുകൊണ്ട് ഒപ്പിട്ട ചെക്കാണ് നല്‍കിയത്. കൂടാതെ കാല്‍വിരലുകള്‍കൊണ്ട്് സെല്‍ഫിയും എടുത്ത രംഗം ഹൃദ്യസ്ഥമായതായി മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഒട്ടേറെ എടുത്തു പറയാവുന്ന സംഭവങ്ങള്‍ കാണാന്‍ സാധിച്ചു.
കേരളത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുകൊണ്ട് അതിജീവനത്തിന്റെ വഴി വെട്ടിതെളിയിക്കാന്‍ സാധിക്കുമെന്ന് കേരളത്തിലെ മലയാളികള്‍ തന്നെ രംഗത്ത് വന്ന്് തെളിയിച്ചിരിക്കുകയാണെന്നും കേരളത്തിന്റെ പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ടുകൊണ്ട് കേരളീയന്റെ മാനസീക അവസ്ഥ മാറിയെന്നതിന്റെ തെളിവാണ് ഈ സംഭവങ്ങളെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ പൊതുവില്‍ നല്ല രൂപത്തിലുളള പ്രവര്‍്ത്തനങ്ങള്‍ നടന്നു. സുരക്ഷാ സംവിധാനങ്ങളും സംരക്ഷണവും പുനരധിവാസവും ആവശ്യത്തിനുളള വൈദ്യസഹായവും ഭക്ഷണസാധനങ്ങളും ഒക്കെ ലഭ്യമാക്കുന്നതില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുളള ജില്ലാ ഭരണകൂടം എല്ലാ വകുപ്പുകളേയും ഉപയോഗപ്പെടുത്തികൊണ്ട് നടത്തിയ സ്തുത്യര്‍ഹ സേവനത്തിന് സര്‍ക്കാര്‍ നന്ദി പറയുന്നതായി മന്ത്രി പറഞ്ഞു. ഒപ്പം പാലക്കാട് ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഈ സംരംഭവുമായി ബന്ധപ്പെട്ട് സഹായിച്ചു.
ഇതൊരു തുടച്ചയാണെന്നും ഇനിയുളള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് സംഭാവന ചെയ്ത ജില്ലയിലെ എല്ലാവരേയും അവരെ അതിന് സജ്ജമാക്കുന്നതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരേയും ജില്ലാ ഭരണാധികരികളേയും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി ജില്ലാ കലക്ടറേറ്റില്‍ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണ പരിപാടിക്കിടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."