ഹോമോ നലേഡി ജീവിച്ചിരുന്നത് ആധുനിക മനുഷ്യരുടെ കൂടെയെന്ന് പഠനം
ജോഹന്നാസ്ബര്‍ഗ്: ഹോമോനലേഡി ജീവിച്ചിരുന്നത് ആധുനിക മനുഷ്യരുടെ കൂടെയെന്ന് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടുപിടുത്തം. നിഗൂഢവും നൂതനവുമായ ഈ കണ്ടുപിടുത്തം രണ്ട് വര്‍ഷം മുന്‍പാണ് പുറത്തുവന്നത്.
ഡിനലേഡി ചേംബറില്‍ നിന്നും നലേഡി ഫോസില്‍സ് കണ്ടെടുത്തതോടുകൂടി ഗവേഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഫലമുണ്ടായത്. ഹോമോനലേഡിയുടെ കൂടുതല്‍ തെളിവുകള്‍ റൈസിങ്ങ് സ്റ്റാര്‍കേവ് സിസ്റ്റത്തിലെ സെക്കന്റ് ചേംബറില്‍ നിന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറഞ്ഞു. ഇതില്‍ മുതിര്‍ന്ന പുരുഷന്റെ തലയോട്ടിയുടെ ഭാഗവും ഒരു കുട്ടിയുടെ ഫോസിലും അടങ്ങുന്നു.
രണ്ടു മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഹോമോ റുഡോല്‍ഫെന്‍സിസ്,ഹോമോ ഹാബിലിസ് എന്നിവയുടെ അതേ ജീവിതകാലമാണ് ഹോമോ നലേഡിയുടേതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 2015ല്‍ ഈ ജീവവംശത്തെ കണ്ടെത്തിയ ശേഷമാണ് ശാസ്ത്രജ്ഞര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്്. എന്നാല്‍ ഡീനലേഡി ചേംബറില്‍ നിന്നും ഈ ജീവവംശത്തിന്റെ പുതിയ തെളിവുകള്‍ കണ്ടെടുത്തതോടുകൂടി ആദ്യം കണക്കാക്കിയ വര്‍ഷത്തിന്റെ പത്തില്‍ ഒന്ന് അധികം പഴക്കമുള്ളതായാണ് വ്യക്തമാകുന്നത്.
നലേഡി ജീവിച്ചിരുന്ന കാലഘട്ടം മനസ്സിലാക്കല്‍ ശാസ്ത്രം നേരിടുന്ന വെല്ലുവിളിയായിരുന്നെന്ന് ജെയിംസ്്് കുക്ക്്് യൂനിവേഴ്‌സിറ്റി പ്രെഫസര്‍ പോള്‍ ഡ്രിക്ക്‌സ്് പറഞ്ഞു. മധ്യ പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിന്റെ അവസാനത്തിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ആറ്് വ്യത്യസ്ത തരത്തിലുള്ള രീതികളിലൂടെ കടന്നുപോയ ശേഷമാണ് ഇങ്ങനെയൊരു കണ്ടെത്തലിലേക്ക്്് എത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യ പ്ലീസ്റ്റോസീന്‍ കാലത്തിന്റെ അവസാനത്തില്‍ ആഫ്രിക്കയില്‍ മനുഷ്യപൂര്‍വികര്‍ ജീവിച്ചിരുന്നതിന് തെളിവുകളുണ്ട്. ഇതിലൂടെയാണ് ഹോമോനലേഡി ജീവിച്ചിരുന്നത് മനുഷ്യരുടെ കൂടെയെന്ന നിഗമനത്തിലെത്തുന്നത്. ഇ-ലൈഫ് പത്രമാസികയയാണ് ഹേമോ നലേഡിയുടെ പുതിയ പഠനവിവരങ്ങള്‍ പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."