HOME
DETAILS
MAL
ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്മാര് കൊല്ലപ്പെട്ടു
backup
June 12 2019 | 13:06 PM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ജവാന്മാര്ക്ക് നേരെ വെടിയുതിര്‍ത്ത രണ്ട് പേരില്‍ ഒരാളെ സുരക്ഷാ സൈന്യം വധിച്ചതായി സൂചനയുണ്ട്. സി.ആര്.പി.എഫിന്റെ പെട്രോളിങ്ങിനിടെയാണ് അക്രമമുണ്ടായത്. ഗ്രനേഡുകളും റൈഫിളും ഉപയോഗിച്ചാണ് ഇവര്‍ അക്രമം നടത്തിയത്. അനന്ത്നാഗ് പൊലിസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ അര്‍ഷദ് അഹമ്മദിനും പരുക്കേറ്റിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് സി.ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ച ബസിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 ജവാന്മാര് വീരമൃത്യുവരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."