HOME
DETAILS
MAL
സനൂജയുടെ കൊലപാതകം: ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു
backup
July 26 2016 | 00:07 AM
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ തൈക്കൂട്ടത്തില്‍ സനൂജ (27)യുടെ കൊലപാതകത്തില്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികള്‍ മുഖ്യ
മന്ത്രിയേയും പ്രതിപക്ഷനേതാവിനെയും നേരില്‍കണ്ട് നിവേദനം നല്കി.
കൊലപാതകം നടന്ന് ഇരുപതിലധികം ദിവസം കഴിഞ്ഞിട്ടും കൊലയാളിയായ ഭര്‍ത്താവ് സലീമിനെ ഇതുവരെയും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ മറ്റ് ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ.പി മുഹമ്മദ്, നാസര്‍ കാട്ടുമ്പുറം, നീലികുളം സദാനന്ദന്, കെ.എസ് പുരം സുധീര്‍, ഓമനക്കുട്ടന്‍പിള്ള തുടങ്ങിയവരാണ് മുഖ്യമന്ത്രിയേയും പ്രതിപക്ഷനതേവിനേയും കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."