ഫെഡറല്‍ ബാങ്ക് വിഴിഞ്ഞം ശാഖയില്‍ തീപ്പിടുത്തം
വിഴിഞ്ഞം: ഫെഡറല്‍ ബാങ്കിന്റെ വിഴിഞ്ഞം ശാഖയില്‍ തീപ്പിടുത്തം. നെറ്റ് സെക്ടറും വയറുകളും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് എത്തിയതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം.
ബാങ്കിന്റെ ഉള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന് ബാങ്ക് ഉദ്യോഗസ്ഥരെയും ഫയര്‍ഫോഴ്സിനെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞത്തുനിന്ന് ഫയര്‍ഫോഴ്സിന്റെ മൂന്ന് യൂനിറ്റെത്തി. ഓഫിസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്.നെറ്റ് സെറ്ററിന്റെ യൂണിറ്റ് ചൂടായി തീപിടിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന നിഗമനത്തില്‍ സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നുള്ള കണക്ഷന് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ വിഛേദിച്ചിരുന്നു. വിഴിഞ്ഞം ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് രണ്ട് മാസം മുന്‍പാണ് തിയേറ്റര്‍ ജങ്ഷനിലെ പുതിയ കെട്ടിടത്തിലേക്ക് മറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."