മിഷന് അനന്തപുരി പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിക്കു തുടക്കം
തിരുവനന്തപുരം: മിഷന് അനന്തപുരി കൊതുകു മുക്ത നഗരത്തിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.നഗരസഭയില്‍ കൂടുതലായി ഡെങ്കിപ്പനി ബാധിതര്‍ ഉള്ളതിനാലാണ് നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ മെഡിക്കല്‍ ഓഫിസും സംയുക്തമായി മിഷന് അനന്തപുരി കൊതുക് മുക്ത നഗരം എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. തലസ്ഥാന നഗരത്തിന്റെ ചേരിപ്രദേശമായ രാജാജിനഗറില്‍ ഒരു ഹെല്‍ത്ത് സെന്റര്‍ അനിവാര്യമാണെന്നും അതിനാല്‍ നിലവിലുള്ള നഗര പ്രഥമിക ആരോഗ്യ കേന്ദ്രം പുതുക്കി പണിയുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദൈനംദിന പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടിങ് ആപ്ലിക്കേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് സ്വിച്ച് ഓണ്‍ ചെയ്തു.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജയലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."