ബ്രക്‌സിറ്റ്: വീണ്ടും ഹിതപരിശോധനആവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍
ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ യു.കെയില്‍ തുടരുന്നതിനിടെ രണ്ടാമത് ഹിതപരിശോധന ആവശ്യപ്പെട്ടു ലണ്ടന്‍ മേയറും ലേബര്‍ പാര്‍ട്ടി നേതാവുമായ സാദിഖ് ഖാന്‍. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ടു യൂറോപ്യന്‍ യൂനിയനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ അദ്ദേഹം വിമര്‍ശിച്ചു. ദ് ഒബ്‌സര്‍വര്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആറു മാസത്തിനുള്ളില്‍ യു.കെ യൂറോപ്യന്‍ യൂനിയനില്‍(ഇ.യു) നിന്നു പിരിയും. ഇ. യുവുമായുള്ള ഈ പിരിയലില്‍ മോശം കരാറായിട്ടോ അല്ലെങ്കില്‍ കരാറിലേര്‍പ്പെടാത്ത അനുഭവമാണു രാജ്യത്തുള്ളത്. ഹിത പരിശോധനക്കിടെയുള്ള വാഗ്ദാനങ്ങളില്‍ നിന്ന് പത്ത് ദശലക്ഷം മൈലുകള്‍ക്കപ്പുറത്താണ് രാജ്യം ഇപ്പോഴുള്ളത്. അസത്യവും കളവും മാത്രമാണ് ഹിത പരിശോധനക്ക് ശേഷം പുറത്തുവന്നിരിക്കുന്നത്.
ബ്രിട്ടിഷ് സാമ്പത്തിക മേഖലക്കും പൊതു ജന ജീവിതത്തിനും ഹാനികരമാവുന്ന ഈ സാഹസത്തിനു തെരേസാ മേ ഉത്തരവു നല്‍കിയെന്നു താന്‍ വിശ്വസിക്കുന്നില്ല. ആവശ്യമായ തയാറെടുപ്പുകളില്ലാതെയാണ് ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
തെറ്റായ നീക്കത്തിലൂടെ നിരവധി പരാതികളാണു ഉയര്‍ന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയും ലണ്ടന്‍ മുന്‍ മേയറും ബോറിസ് ജോണ്‍സനെ ബ്രക്‌സിറ്റ് നിലപാടുകളെ അദ്ദേഹം പിന്തുണച്ചു.
ബ്രക്‌സിറ്റുമായി ബന്ധപ്പെട്ടു ബോറിസ് ജോണ്‍സണ്‍ ഉയര്‍ത്തിയ ചോദ്യങ്ങളെ അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പര്യത്തിനായാണെന്നു വിലയിരുത്താതെ രാജ്യനന്മക്കാണെന്നു കരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വയം ദരിദ്രരായി മാറുന്ന ബ്രക്‌സിറ്റിനു ജനങ്ങള്‍ വോട്ടു ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സാദിഖ് ഖാനെതിരേ ഭരണകക്ഷി അംഗങ്ങള്‍ രംഗത്തെത്തി. ബ്രക്‌സിറ്റിനായി വോട്ടു ചെയ്തവരെ ആശയക്കുഴപ്പത്തിലാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നു യു.കെ മന്ത്രി മിഷേല്‍ ഗോവ് പറഞ്ഞു. സര്‍ക്കാരിനകത്തു നിന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടികളും രണ്ടാമത് ഹിതപരിശോധന ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സാദിഖ് ഖാന്‍ രംഗത്തെത്തുന്നത്.
അതേ സമയം ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന വിഭാഗവുമുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ ഇ.യുവുമായി ബ്രക്‌സിറ്റ് വിഷയത്തില്‍ പൂര്‍ണ ധാരണയിലെത്തേണ്ടതുണ്ട്. എന്നാല്‍ ഇ.യുവുമായി ഇതുവരെയുുള്ള ധാരണയിലാണ് യു.കെയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."