സി.പി.ഐയും കാനവും ജനപക്ഷത്ത്: എ.വി താമരാക്ഷന്‍
കോട്ടയം:വിവിധ വിഷയങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പരസ്യമായ പോരാട്ടം തുടരുന്നതിനിടെ, സി.പി.ഐക്കും സെക്രട്ടറി കാനം രാജേന്ദ്രനും പിന്തുണയുമായി ആര്.എസ്.പി (ബി) രംഗത്ത്. മൂന്നാര്‍ കൈയേറ്റം, ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം തുടങ്ങിയ വിഷയങ്ങളില്‍ സി.പി.ഐ സ്വീകരിച്ചത് ജനപക്ഷനിലപാടാണെന്ന് ആര്.എസ്.പി (ബി) സംസ്ഥാന സെക്രട്ടറി എ.വി താമരാക്ഷന്‍ എക്സ്.എം.എല്‍എ പറഞ്ഞു.
ബേബി ജോണ്‍ സെന്ററില്‍ നടന്ന ആര്.എസ്.പി (ബി) ജില്ലാ സെപഷ്യല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.
യു.ഡി.എഫിനും കോണ്‍ഗ്രസിനും സി.പി.ഐയുടെ അതേനിലപാടാണ്. ഇക്കാര്യങ്ങളില്‍ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണ്. ഇതിനെ ഇടതു ചിന്താഗതിക്കാര്‍ അംഗീകരിക്കുമെന്നും താമരാക്ഷന്‍ പറഞ്ഞു. കാനം ഉന്നയിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്കാന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിട്ടില്ല. എതിരഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാതെ എല്‍.ഡി.എഫിനെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് വടി നല്‍കരുതെന്ന ഉപദേശമാണ് കോടിയേരി നല്‍കിയത്. സി.പി.ഐ യാഥാര്‍ഥ്യബോധമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസും സി.പി.ഐയും നേതൃത്വം നല്കിയ സി. അച്യുതമേനോന് സര്‍ക്കാര്‍ കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാരാണെന്നും താമരാക്ഷന്‍ പറഞ്ഞു. എല്‍.ഡി.എഫില്‍ സി.പി.എമ്മും സി.പി.ഐയുമായുള്ള ആശയപരമായ ഐക്യം തകര്‍ന്നു. ഭരണം നിലനിര്‍ത്താനുള്ള ഏച്ചുകെട്ടല്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും എ.വി താമരാക്ഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."