HOME
DETAILS
MAL
ആലപ്പുഴയിലെ പരാജയം അന്വേഷിക്കാന്‍ പ്രത്യേക സമിതി: മുല്ലപ്പള്ളി
backup
June 12 2019 | 18:06 PM
കാസര്‍കോട്: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയകാരണം അന്വേഷിക്കാന്‍ പ്രൊഫ. കെ.വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പി.സി വിഷ്ണുനാഥ്, കെ.പി കുഞ്ഞിക്കണ്ണന് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനനുസരിച്ച് നടപടിയുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ ചിലര്‍ നേതാക്കളെ സ്വഭാവഹത്യ നടത്തുകയാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ടി സെല്‍ ചെയര്മാന് കൂടിയായ ഡോ. ശശി തരൂരിനോട് ആവശ്യപ്പെട്ടതായും മുല്ലപ്പള്ളി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."