HOME
DETAILS
MAL
പിണറായി സര്‍ക്കാര്‍ സല്‍ക്കാരത്തിനായി ചെലവിട്ടത് ഒരുകോടി
backup
June 12 2019 | 18:06 PM
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഇതുവരെ സല്ക്കാരത്തിനു മാത്രം പൊടിച്ചത് ഒരുകോടി യോളം രൂപ. പ്രളയ പുനര്‍നിര്‍മാണത്തിന് നാടുനീളെ സാലറി ചലഞ്ച് ഉള്‍പ്പെടെ പണപ്പിരിവ് നടത്തുമ്പോഴാണ് ഒരുവശത്ത് കൂടിയുള്ള ഈ ദൂര്‍ത്ത്. വിവരാവകാശ നിയമപ്രകാരം പൊതുഭരണ വകുപ്പ് നല്കിയ കണക്ക് പ്രകാരം അതിഥി സല്‍ക്കാരത്തിനായി ആകെ ചെലവായത് 99,66,665 രൂപയാണ്.
അതിഥികളെ സല്ക്കരിക്കുന്നതില് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. 26 ലക്ഷത്തിലധികം രൂപയാണ് മുഖ്യമന്ത്രി സല്‍ക്കാരത്തിനായി ചെലവഴിച്ചത്. മന്ത്രിമാരിലാകട്ടെ കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറാണ് മുന്നില്‍. 6,90,568 രൂപ. അതിഥികളെ തീരെ അടുപ്പിക്കാതിരുന്നത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ്. ചെലവാക്കിയത് 37,767 രൂപ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."