HOME
DETAILS

റവന്യൂ വകുപ്പിനെതിരേ പക്ഷമില്ലാതെ വിമര്‍ശനം

  
backup
June 12 2019 | 18:06 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%95


തിരുവനന്തപുരം: റവന്യൂ വകുപ്പിനും മന്ത്രി ഇ. ചന്ദ്രശേഖരനുമെതിരേ നിയമസഭയില്‍ രൂക്ഷവിമര്‍ശനം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കിടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തുനിന്ന് റോജി എം. ജോണും പി.കെ ബഷീറും ഭരണപക്ഷത്തുനിന്ന് എസ്. രാജേന്ദ്രനും റവന്യൂ വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ സഭയില്‍ ആഞ്ഞടിച്ചു.
കേരളത്തില്‍ റവന്യൂ വകുപ്പെന്ന ഒരു വകുപ്പുണ്ടോയെന്ന് സംശയമാണെന്ന് പി.കെ ബഷീര്‍ പറഞ്ഞു. ഹൗസിങ് ബോര്‍ഡ് വായ്പ നല്‍കുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ഒരുപാട് പ്രഗത്ഭന്മാര്‍ കൈകാര്യം ചെയ്ത വകുപ്പാണ് റവന്യൂ. അതിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണെന്നും ബഷീര്‍ കുറ്റപ്പെടുത്തി.


ഇനിയെങ്കിലും മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്ന് റോജി എം. ജോണ്‍ പരിഹസിച്ചു. വകുപ്പിന്റെ പല ഉത്തരവുകളും ഇറങ്ങുന്നത് മന്ത്രി അറിയാതെയാണ്. ഭവന നിര്‍മാണ ബോര്‍ഡ് പിരിച്ചുവിടാന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ് റവന്യൂ വകുപ്പെന്നും റോജി പറഞ്ഞു.
ഭവന നിര്‍മാണ ബോര്‍ഡ് പിരിച്ചുവിടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി മറ്റാരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. ഇടുക്കിയില്‍ ഉദ്യോഗസ്ഥ ഭരണമാണ് നിലനില്‍ക്കുന്നതെന്ന് എസ്. രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ദേവികുളം സബ്കലക്ടര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തുടങ്ങിയവരാണ് ഭരിക്കുന്നത്. തോട്ടഭൂമിയില്‍ മരം മുറിക്കാമെന്ന റവന്യൂ ഉത്തരവിന് പിന്നാലെ മുറിക്കരുതെന്ന വനം വകുപ്പിന്റെ മറ്റൊരു ഉത്തരവിറങ്ങി. മന്ത്രിമാരെയാണോ അതോ ഉദ്യോഗസ്ഥരെയോ അനുസരിക്കേണ്ടത്? പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണത്തിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അതു ബാധകമാക്കണം.
ആരെങ്കിലും സ്വന്തം നിലയ്ക്ക് തയാറാക്കുന്ന നിയമങ്ങളല്ല ഇടുക്കിയില്‍ നടപ്പാക്കുന്നതെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നിര്‍മാണ പ്രവൃത്തികള്‍ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഏര്‍പ്പെടുത്തിയതെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ മറുപടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago