സ്‌പെഷാലിറ്റി ചികിത്സ ജനകീയമാക്കും: ഐ.എം.എ
പെരിന്തല്‍മണ്ണ: ആധുനിക വൈദ്യ ശാസ്ത്രത്തിലെ വിവിധ സ്‌പെഷാലിറ്റി ശാഖകളുടെ ഏകോപനം ഉറപ്പാക്കുകവഴി സ്‌പെഷാലിറ്റി ചികിത്സ ജനകീയമാക്കി മുന്നോട്ടുപോകുമെന്ന് ഐ.എം.എ മെഡിക്കല്‍ സ്‌പെഷാലിറ്റിസ് സംസ്ഥാന സമ്മേളനം.
സമ്മേളനം ഇന്നലെ രാവിലെ പത്തിന് പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ ഐ.എം.എ ആസ്ഥാനമന്ദിരത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ മെഡിക്കല്‍ സ്‌പെഷാലിറ്റിസ് ചെയര്‍മാന്‍ ഡോ.റോയ് ആര്‍. ചന്ദ്രന്‍, സെക്രട്ടറി ഡോ.ജോജു പോംസണ്‍, ഐ.എം.എ സംസ്ഥാനസെക്രട്ടറി എന്‍. സുള്‍ഫി സംബന്ധിച്ചു. സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങളെയും പ്രബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ ഐ.എം.എ, എ.എം.എസ് ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകളുടെ വിതരണവും നടന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ രംഗത്തെ മികച്ച സംഭവനക്കുള്ള ഡോ.അലക്‌സാണ്ടര്‍ മെമ്മോറിയല്‍ അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മുന്‍മേധാവി ഡോ.പി.വി ഭാര്‍ഗവന് സമ്മാനിച്ചു. മികച്ച ഗവേഷകനുള്ള ഈപ്പന്‍ മെമ്മോറിയല്‍ അവാര്‍ഡ് അമൃത മെഡിക്കല്‍ കോളജ് എന്‍ഡ്രോകൈനോളജി വിഭാഗം പ്രൊഫ.ഡോ. ബി.നിഷക്കും നല്‍കി. ഗവേഷണത്തിനുള്ള പ്രത്യേക അവാര്‍ഡുകള്‍ ഡോ.മേരി ഐപ്പ് പീഡിയാട്രിക് ന്യൂറോളജി വിഭാഗം, ഡോ.ജി.ദിവ്യ ഇ.എന്‍.ടി വിഭാഗം കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവര്‍ക്കും മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജ് റേഡിയോളജി വിഭാഗത്തിലെ ഡോ.ആര്യക്കും കൈമാറി. ചടങ്ങില്‍ ഡോ.കെ.എ സീതി അധ്യക്ഷനായി. ഡോ.ഷാനവാസ്, ഡോ.നിലാര്‍ മുഹമ്മദ്, ഡോ.ജയകൃഷ്ണന്‍, ഡോ. അഡ്വ.കെ.പി ശറഫുദ്ധീന്‍, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, ഡോ.ആശിഷ് നായര്‍, ഡോ.മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."