ശ്രീലങ്കന്‍ സ്ഫോടനം: കോയമ്പത്തൂരില്‍ എന്‍.ഐ.എ റെയ്ഡ്
കോയമ്പത്തൂര്‍: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലും മറ്റുമുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 250ലധികം ആളുകള്‍ മരിച്ച സംഭവത്തിന്റെ ചുവടു പിടിച്ച് ഇന്നലെ കോയമ്പത്തൂരിലെ ഏഴ് ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി.
ശ്രീലങ്കന്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസുമായി ബന്ധമുള്ള ചിലര്‍ കോയമ്പത്തൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സദ്ദാം, അക്ബര്‍, അക്രം, അസറുദ്ദീന്, അബൂബക്കര്‍, ഇതിയാത്തുള്ള, സാക്കിം ഷാ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്.
ഇന്നലെ രാവിലെ ആറിനാണ് ഏഴിടങ്ങളിലും ഒരേസമയം റെയ്ഡ് തുടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 21ന് നടന്ന ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരില്‍ റെയ്ഡിനുള്ള സാഹചര്യമുണ്ടായതെന്നാണ് വിവരം. റെയ്ഡില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."