സര്‍വകലാശാലയിലെത്താന്‍ മൂക്കുപൊത്തണം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല താവക്കര ആസ്ഥാനത്ത് മാലിന്യ ടാങ്കായി മാറുകയാണ് സമീപത്തെ ഓവുചാല്‍.
പ്രധാന പ്രവേശന കവാടത്തിലൂടെ ആസ്ഥാനമന്ദിരത്തിലേക്ക് പോകുന്ന റോഡിനു കുറുകേയാണ് സ്ലാബ് പോലും ഇല്ലാതെ ഓവുചാലുള്ളത്. സമീപത്തെ ജനവാസ കേന്ദ്രത്തില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വരെ ഈ ഓവുചാലിലേക്കാണ് മലിന ജലമെത്തുന്നത്.
എന്നാല്‍ മലിനജലം എവിടെക്കും ഒഴുകാതെ തളം കെട്ടി നില്‍ക്കുകയാണ്. നേരത്തെ മലിനജല പ്രശ്‌നം രൂക്ഷമായപ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം മാറ്റുകയും മാലിന്യം നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറിയും സമാനരീതിയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.
ഓവുചാലിന്റെ പരിസരങ്ങളില്‍ കാടുകള്‍ മൂടിക്കിടക്കുകയും തെരുവുനായകള്‍ സംഘമായി എത്തുകയും ചെയ്യുന്നുണ്ട്. മഴക്കാലമെത്തുന്നതോടെ വെള്ളം പമ്പ് ചെയ്യുകയും മാലിന്യം നീക്കുകയും ചെയ്യേണ്ടതുണ്ട്. പ്രധാന പ്രവേശന കവാടം വഴി നോക്കി കാണുന്ന സ്ഥലത്തെങ്കിലും ഓവുചാലിനു സ്ലാബ് സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."