തലശ്ശേരിയില്‍ വീണ്ടും നിരോധിത പ്ലാസ്റ്റിക്ക് സഞ്ചികള്‍ പിടിച്ചെടുത്തു
തലശ്ശേരി: തലശ്ശേരി നരഗസഭാ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ റെയ്ഡില്‍ 38 കിലോ നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനനയില്‍ 58 കിലോ പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തിരുന്നു. നിരോധിത പ്ലാസ്റ്റിക്ക് സഞ്ചികള്‍ പിടികൂടിയ കച്ചവടക്കാര്‍ക്ക് നഗരസഭാ ആരോഗ്യ വിഭാഗം നോട്ടീസയച്ചു.
ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി നേരത്തെ നോട്ടീസിറക്കിയിരുന്നു. ഇതിന് വിരുദ്ധമായി പ്ലാസ്റ്റിക്ക് സഞ്ചികള്‍ സൂക്ഷിച്ച കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇന്നലെ വീണ്ടും 38 കിലോ നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടിയത്.
തലശ്ശേരി പുതിയ ബസ്റ്റാന്‍ഡ്, പഴയ ബസ്റ്റാന്‍ഡ്, സെയ്ദാര്‍പള്ളി, ടെമ്പിള്‍ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ 117 കടകളിലാണ് ഇന്നലെ നഗരസഭാ ഹെല്‍ത്ത് സൂപ്രണ്ട് എം.പ്രശാന്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത.് ഇതില്‍ 19 കടകളില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക്ക് സഞ്ചികള്‍ വില്‍പ്പന നടത്തുന്നതും സൂക്ഷിക്കുന്നതും നിരോധിച്ച നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് മാനിക്കാതെ സൂക്ഷിച്ച കച്ചവടക്കാര്‍ക്ക് നഗരസഭാ നോട്ടീസയച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത.്
ഒരു കടയില്‍ നിന്ന് തന്നെ രണ്ട് തവണ നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുക്കാനിടയായാല്‍ അവരുടെ ലൈസന്‍സ് മറുപടി കൂടാതെ റദ്ദ് ചെയ്യുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ഇന്നലെ നടന്ന റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.പി ബാബു,സി.സുരേഷ്‌കുമാര്‍, ഇ.ലതീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത എന്നിവരും പങ്കെടുത്തു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."