പെരിങ്ങത്തൂരിലെ മാലിന്യങ്ങള്‍ ഇന്ന് നാടുകടത്തും
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരിലെ മാലിന്യങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് നാടുകടത്തും. പാനൂര്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. എല്ലാ വീടുകളില്‍ നിന്നും കടകമ്പോളങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. മൈസൂരുവിലെ റീസൈക്ലിങ് യൂനിറ്റിലേക്ക് മാറ്റുന്നതിനായാണ് മാലിന്യങ്ങള്‍ ഓരോ പ്രദേശത്ത് നിന്നു നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കുപ്പികള്‍, കടലാസുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് നീക്കം ചെയ്യുന്നത്. നഗരസഭാ കൗണ്‍സിലര്‍മാര്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് വാര്‍ഡുതലങ്ങളില്‍ അറിയിപ്പുകള് നല്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധ്യക്ഷ കെ.വി റംല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."