കുടിവെള്ള പൈപ്പിലൂടെ വെള്ളം പാഴാകുന്നു: നാല് മാസമായിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല
പള്ളിക്കര: ഒരു തുള്ളി ദാഹജലത്തിനായി ടാങ്കറുകള്‍ക്കു മുന്നില്‍ ജനം ക്യൂ നില്ക്കുമ്പോള് കുന്നത്തുനാട്ടില്‍ ജല അതോറിറ്റി അനാസ്ഥ തുടരുകയാണ്. കരിമുകള്‍ കിഴക്കമ്പലം റോഡില്‍ പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് നാല് മാസമായിട്ടും അധികൃതര്‍ അറിഞ്ഞമട്ടില്ല.പള്ളിക്കര മര്‍ച്ചന്റ് അസോസിയേഷന് ഓഫിസിനു മുന്നിലും, മോറക്കാല സ്കൂളിനും, മലേക്കുരിശ് പള്ളിക്കും സമീപവും നിരത്തിലൂടെ ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഒഴുകുന്നത് ഒരു നാടിനുള്ള ദാഹജലമാണ്. അഞ്ചിടങ്ങളിലായാണ് ഇങ്ങനെ വെള്ളം പാഴാവുന്നത്. നാട്ടുകാര്‍ പലതവണ പരാതിപറഞ്ഞു. ഒരു കുലുക്കവുമില്ല ജല അതോറിറ്റി ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക്. വാഹനത്തിരക്കുള്ള റോഡായതിനാല്‍ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതിനാല്‍ ഇതിലൂടെ കാല്‍നട യാത്രക്കാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."