HOME
DETAILS
MAL
കുടിവെള്ള പദ്ധതിയുടെ പൈപ്പ് മുറിച്ചു മാറ്റിയ നിലയില്‍
backup
September 17 2018 | 02:09 AM
ചേലേമ്പ്ര: ചേലേമ്പ്രയില്‍ പൊതു കുടിവെള്ള പദ്ധതിയുടെ കിണറിന്റെ റിട്ടണ്‍ വാല്‍വ് മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ മുപ്പത് വീട്ടുകാര്‍ക്കുള്ള കൂടി വെള്ള പദ്ധതിയുടെ കിണറിന്റ പൈപ്പാണ് ഇരുട്ടിന്റെ മറവില്‍ അജ്ഞാതര്‍ മുറിച്ചു മാറ്റിയയത്. പൈപ്പ് മോട്ടോറും മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നു. രണ്ട് അടിയോളം നീളത്തിലുള്ള പൈപ്പ്് മുറിച്ചു കൊണ്ട് പോയെങ്കിലും മോട്ടോര്‍ പമ്പ് ഹൗസിന് അകത്തായതിനാല്‍ നഷ്ടപ്പെട്ടിട്ടില്ല.
ഇന്നലെ വൈകിട്ട് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ പ്രവര്‍ത്തിക്കാനായി എം.കെ അസീസ് ഹാജി കിണറിനരികിലെത്തിയപ്പോഴാണ് പൈപ്പ് മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം വി.പി ഉമ്മര്‍ ഫാറൂഖ് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."