സ്വകാര്യ സ്‌കൂളുകളുടെ കച്ചവടത്തിനെതിരെ പ്രതിഷേധ മാര്‍ച്ച്
കൂത്താട്ടുകുളം: സി.ബി.എസ്.സി സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അനധികൃത കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് മേരിഗിരി പബ്ലിക് സ്‌കൂളിലേക്ക് പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണയും നടന്നു.സമരം ജില്ലാ സെക്രട്ടി സി കെ ജലീല്‍ ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് റോബിന്‍ ജോണ്‍ അധ്യക്ഷനായി. രക്ഷാധികാരി സണ്ണി കുര്യാക്കോസ്, സോമന്‍ വല്ലയില്‍, ബസന്ത് മാത്യു, ഷംസുദ്ധീന്‍,ജൂലിസ് ജോണ്‍, ഡി രാജേഷ് വി എന്‍ രാജപ്പന്‍, ബിനോജ് ജോസഫ്, സിജോ മാത്യു, ലതിക രജീഷ് എന്നിവര്‍ സംസാരിച്ചു.പുസ്തകങ്ങള്‍ക്കു പുറമേ സ്‌കൂള്‍ ബാഗ്, യൂണിഫോം, ചെരുപ്പ്, കുട, ബുക്ക്, അനുബന്ധ പഠനോപകരണങ്ങള്‍ എല്ലാം സ്‌കൂളില്‍ നിന്നും വില്‍പ്പന നടത്തുകയാണ്. യൂണിഫോം തുന്നല്‍ വരെ സ്‌കൂള്‍ ചെയ്തു കൊടുക്കുന്നു. വന്‍ തുക വാങ്ങി നല്‍കുന്ന സേവനങ്ങളുടെ നികുതി അടക്കുന്നുമില്ല.
വ്യാപാര ലൈസന്‍സ് ഇല്ലാതെ നടക്കുന്ന നടപടികള്‍ക്കെതിരെ വ്യാപാരികള്‍ നല്‍കിയ പരാതിയില്‍ സി.ബി.എസ്.സി നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ഇത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അംഗീകരിച്ചിട്ടില്ല. മേഖലയില്‍ കൂത്താട്ടുകുളത്ത് മേരിഗിരി ,ബാപ്പുജി സ്‌കൂളുകളാണ് ഇത്തരത്തില്‍ എല്ലാ ഉല്‍പ്പന്നങ്ങളും സ്‌കൂളില്‍ നിന്നും നല്‍കി വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."