HOME
DETAILS
MAL
സ്ത്രീവിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരേ പൊലിസും കേസെടുത്തു
backup
November 03 2020 | 15:11 PM
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതിയായ സരിത.എസ് നായര്‍ക്കെതിരേ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വനിതാ കമ്മിഷനുപിന്നാലെ പൊലിസും കേസെടുത്തു. തിരുവനന്തപുരം വനിതാ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആത്മാഭിമാനമുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ഒന്നുങ്കില്‍ മരിക്കും അല്ലെങ്കില്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന പരാമര്‍ശമാണ് കേസിനാധാരം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വഞ്ചനാദിനം ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.
തന്നെ അപമാനിച്ചു എന്ന് കാണിച്ച് സരിതാ എസ്. നായര്‍ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."