സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ വിവാദം
80 ശതമാനം ചോദ്യങ്ങളും സിലബസിനു പുറത്തു നിന്നായതോടെ വിദ്യാര്‍ഥികള്‍ ഉത്തരം കിട്ടാതെ കുഴഞ്ഞു
കണ്ണൂര്‍: സര്‍വകലാശാല കണക്ക് പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യം ആവര്‍ത്തിച്ചതിനു പിന്നാലെ ചോദ്യപേപ്പര്‍ വിവാദം വീണ്ടും. ഇന്നലെ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.എ അറബിക് ഹിസ്റ്ററി പരീക്ഷയിലാണ് സിലബസിനു പുറത്തു നിന്നു ചോദ്യം ആവര്‍ത്തിച്ചത്. 20 ശതമാനം മാത്രമാണ് ഇന്നലെ നടന്ന പരീക്ഷയില്‍ സിലബസില്‍ നിന്നു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സമാന രീതിയാണെന്നും ഇതിനെതിരേ നിരവധി തവണ പരാതി നല്‍കിയെങ്കിലും മാറ്റമുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇന്നലെ രാവിലെയാണ് അറബിക് ഹിസ്റ്ററി പരീക്ഷ നടന്നത്. 80 ശതമാനം ചോദ്യങ്ങളും സിലബസിനു പുറത്തു നിന്നായതോടെ വിദ്യാര്‍ഥികള്‍ ഉത്തരം കിട്ടാതെ കുഴഞ്ഞു. കോളജ് അധികൃതരോട് വിഷയം സൂചിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരം മൂന്നോടെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല താവക്കര ആസ്ഥാനം ഉപരോധിച്ചു. തുടര്‍ന്നു പരീക്ഷ കണ്‍ട്രോളറുമായി നടന്ന ചര്‍ച്ചയില്‍ സബ്ജക്ട് ചെയര്‍മാനുമായി ആലോചിച്ച് പരീക്ഷ മാറ്റുന്നതുള്‍പ്പെടെയുള്ള തീരുമാനം കൈക്കൊള്ളുമെന്ന് അറിയിച്ചു. എം.എസ്.എഫ് ജില്ലാ സെക്രട്ടറി സജീര്‍ ഇക്ബാല്‍, നസീര്‍ പുറത്തീല്‍, കെ. ഷക്കീബ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."