HOME
DETAILS
MAL
മദ്റസ അധ്യാപകന്റെ കൊല: സെക്രട്ടറിയേറ്റ് ധര്‍ണ പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്യും
backup
May 16 2017 | 20:05 PM
കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദില്‍ കൊലപ്പെട്ട റിയാസ് മുസ്ലിയാരുടെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ 22നു സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരിക, പ്രഗത്ഭനായ അഭിഭാഷകനെ സെപ്ഷല്‍ പബ്ലിക് പ്രൊസ്യൂക്യൂട്ടറായി നിയമിക്കുക, കാസര്‍കോട്ട് ശാശ്വത സമാധാനം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
ധര്‍ണയുടെ ഭാഗമായി 20നു ഡി.ജി.പിക്കും 22നു വൈകുന്നേരം നാലിനു മുഖ്യമന്ത്രിക്കും നിവേദനം നല്കുമെന്നു യുവജന കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."