സഹായ സംഘം രൂപീകരിച്ചു
എടത്വ: സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക, സാംസ്കാരിക, സാങ്കേതിക, ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നമനത്തിനായി പ്രിയദര്‍ശിനി സഹായ സംഘം രൂപീകരിച്ചു.
ദാരിദ്രനിര്‍മാര്‍ജ്ജനത്തിനായി സൗജന്യ തൊഴില്‍ പരിശീലനം നടത്തുകയും സ്വയം പര്യാപ്തമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിക്കുകയും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമണത്തിനെതിരെ പ്രതികരിക്കുകയും കൗമാരക്കാരായ പെണ്‍കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുവേണ്ടിയാണ് സഹായസംഘം രൂപികരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കരിയര്‍ ഗൈഡന്‍സ്, ക്ലാസുകള്‍, സെമിനാറുകള്‍, യാത്രകള്‍ എന്നിവ സംഘടിപ്പിക്കുകയും ഗവണ്മെന്റ് പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുകയുമാണ് പ്രധാന ഉദേശ്യലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ സാധൂകരിക്കാന്‍ താല്പര്യമുള്ള സ്ത്രീകള്‍ക്ക് സംഘത്തില്‍ അംഗങ്ങളാകാവുന്നതാണെന്ന് പ്രസിഡന്റ് മോന്‍സി സോണി, സെക്രട്ടറി മിലാ മെറിന് എബ്രഹാം, ട്രഷറാര്‍ രേവതി അനൂപ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."