HOME
DETAILS
MAL
യു.എ.പി.എ ചുമത്തിയത് നിരപരാധികളെ ജാമ്യമില്ലാതെ തടവിലിടാന്‍: പ്രശാന്ത് ഭൂഷണ്
backup
November 04 2020 | 00:11 AM
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ കേസില്‍ കുറ്റക്കാരെന്നാരോപിച്ച് തടവിലിട്ടിരിക്കുന്നവര്ക്കുമേല് ഭീകരവിരുദ്ധ നിയമം, യു.എ.പി.എ എന്നിവ ചുമത്തിയത് ജാമ്യമില്ലാതെ തടവിലിടാനാണെന്ന് പ്രശാന്ത് ഭൂഷന്. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ സമര പോരാളികളെ മോചിപ്പിക്കാന്‍ ജനകീയ സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ദേശീയ നേതൃത്വം പ്രശാന്ത് ഭൂഷണുമായി ചര്‍ച്ച സംഘടിപ്പിച്ചത്. മീരാന്‍ ഹൈദറിന്റെ ബന്ധുവും അഭിഭാഷകനുമായ അഡ്വ. മക്തൂബ് ആലമും ചര്‍ച്ചയില്‍ സംബന്ധിച്ചു. യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ. സുബൈര്‍, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. ഫൈസല്‍ ബാബു, ദേശീയ എക്സിക്യുട്ടീവ് അംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. മര്‍സൂഖ് ബാഫഖി എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്കി.
പതിനെട്ടായിരം പേജുള്ള കുറ്റപത്രം കൃത്യമായ ആസൂത്രണത്തോടെ രൂപകല്‍പ്പന ചെയ്തതാണ്. നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിനു 'തെളിവിന്റെ ഭാരം' കുറ്റാരോപിതരുടെ ചുമലില്‍ കെട്ടിവയ്ക്കാനാണ് സമരക്കാര്‍ക്കു മേല്‍ യു.എ.പി.എ ചാര്‍ത്തിയത്. ഇതില്‍ നിന്നൊക്കെ ഭരണകൂടം എന്താണ് ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയിലെ പോരാട്ടങ്ങള്‍ക്ക് തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പു നല്‍കിയതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."