HOME
DETAILS
MAL
വീണ്ടും ഇന്ധനവില വര്‍ധന; ഡീസല്‍ വില 80 ലേക്ക്
backup
September 17 2018 | 06:09 AM
കൊച്ചി: തുടര്‍ച്ചയായി അന്‍പതാം ദിവസവും പെട്രോള്‍വില ഉയരുന്നു. പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയുമാണ് കൂടിയത്. ഡീസല്‍ വില ചരിത്രത്തിലാദ്യമായി 80 ലേക്ക് അടുക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 85.48 രൂപയും ഡീസലിന് 79.03 രൂപയുമാണ് വില. കണ്ണൂരില്‍ പെട്രോളിന് 84.37 രൂപയും ഡീസലിിന് 78.01 രൂപയുമാണ്.
ഈ മാസം പെട്രോളിനും ഡീസലിനും ഇതുവരെ 3.50 രൂപയില്‍ അധികമാണ് വര്‍ധിച്ചത്.
ലിറ്റര്‍ പെട്രോളിന് 19.48ഉം ഡീസലിന് 15.33 രൂപയുമാണ് എക്സൈസ് നികുതി. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണ് മോദി സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയത്.
കേരളത്തില്‍ പെട്രോള്‍ വില്‍പ്പനയ്ക്ക് ഈടാക്കുന്ന വാറ്റ് 3.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."