നിലപാടുകളെ പെണ്‍കരുത്തിനെ കൈവിടാതെ മിനിസോട്ട; ഇല്‍ഹാന്‍ ഉമര്‍ വീണ്ടും യു.എസ് പ്രതിനിധി സഭയിലേക്ക്
വാഷിങ്ടണ്‍: വലതു പക്ഷ യാഥാസ്ഥിതികര്‍ക്കു നേരെ ഉയര്‍ന്ന കരുത്തുറ്റ പെണ്‍ശബ്ദം ഇല്‍ഹാന്‍ ഉമര്‍ രണ്ടാം തവണയും യു.എസ് ജനപ്രതിനിധി സഭയിലേക്ക്. അമേരിക്കയിലെ രാഷ്ട്രീയ യാഥാസ്ഥിതികത്വത്തിനു നേരെയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പോലെ കടുത്ത വലതുപക്ഷ യാഥാസ്ഥിതികര്ക്കെതിരെയും ഒരു ചൂണ്ടു വിരലായിരുന്നു ഡെമോക്രാറ്റിന്റെ ഇല്‍ഹാന്‍ ഉമര്‍. നിലപാടുകളുടെ ഈ പെണ്‍കരുത്തിനെ മിനിസോട്ട ഇത്തവണയും കൈവെടിഞ്ഞില്ല.
മിനിസോട്ടയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ലാസി ജോണ്സന് ഇല്‍ഹാന്‍ ഉമറിന്റെ ഭൂരിപക്ഷത്തില്‍ ചെറു ചലനം പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംഘട്ടത്തിലെ തന്റെ വിജയം മിനിസോട്ടയില്‍ ചരിത്രം സൃഷ്ടിച്ചുവെന്നും വാഷിങ്ടണിലെ രാഷ്ട്രീയം മാറ്റിമറിച്ചുവെന്നും അവര്‍ പ്രതികരിച്ചു.
മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റില്‍നിന്ന് 2018ലാണ് ആദ്യം ഇല്‍ഹാന്‍ ജനപ്രതിനിധി സഭയിലെത്തുന്നത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കന്‍ വംശജ കൂടിയായിരുന്നു ഇവര്‍. ആദ്യഘട്ടത്തില്‍ ജനപ്രതിനിധി സഭയിലെത്തിയപ്പോള്‍ മുതല്‍ നിലപാടുകളുടെ പേരില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജനപ്രതിനിധി സഭയില്‍ തട്ടമിടുന്നതിന് 181 വര്‍ഷം ഉണ്ടായിരുന്ന വിലക്ക് മറികടന്നാണ് ഇലാന്‍ ഉമര്‍ ഇസ്ലാമിക വേഷത്തില്‍ ഔദ്യോഗിക പദവി ഏറ്റെടുത്തത്. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതായിരുന്നു മറ്റൊരു ചരിത്രം. അമേരിക്കയിലെ ഇസ്റാഈല്‍ അനുകൂലികള്ക്കെതിരെഎന്നും രൂക്ഷമായി പ്രതികരിച്ചിരുന്ന അവര്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെയും രാഷ്ട്രീയ നിലപാടുകളെയും ട്വിറ്ററിലൂടെയും അല്ലാതെയും നിരന്തരം ആക്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."