സി.പി.എം ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടി: അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവെക്കണം: ചെന്നിത്തല
തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് എറ്റുമുട്ടലിന്റെ സത്യാവസ്ഥ പുറത്ത് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റായാല് കൊല്ലണമെന്നുണ്ടോ? ഈ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ ജീര്‍ണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിന്റെ വീട്ടിലെ റെയ്ഡ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ അന്തസുണ്ടെങ്കില്‍ കോടിയേരി രാജിവയ്ക്കണം. ബിനീഷ് കേസില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.
മുസ്ലിം ലീഗ് നേതാവ് കമറുദ്ദീനെ ആരും സംരക്ഷിക്കുന്നില്ലെന്നും ലീഗ് എംല്‍എക്കെതിരെ നടപടി മുസ്ലിംലീഗ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."