ചായക്കടയില്‍ തീപ്പിടിത്തം; ഒഴിവായത് വന്‍ ദുരന്തം
കാഞ്ഞങ്ങാട്: നഗരത്തിലെ ചായക്കടയില്‍ തീപ്പിടിത്തം. രണ്ടുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ഒന്‍പതരയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പരിസരത്തെ ഒരു കെട്ടിടത്തിലെ ചായക്കടയിലാണ് തീപിടുത്തമുണ്ടായത്. കടയിലെ ജീവനക്കാരായ പറക്കളായി മുളവന്നൂരിലെ സുരേഷിന് (45 ) പൊള്ളലേറ്റു. മറ്റൊരു ജീവനക്കാരനായ മഞ്ചേശ്വരത്തെ ഷഫീഖിന്റെ (45) കാലൊടിയുകയും ചെയ്തു. ഒറ്റമുറി ചായക്കടയില്‍ പകുതിഭാഗം മേല്‍ക്കൂര അടിച്ചു അതിന് മുകളില്‍ അടുക്കളയായി ഉപയോഗിച്ച് വരുകയായിരുന്നു കടയില്‍. അടുക്കളയില്‍ സൂക്ഷിച്ച ടാങ്കിലേക്ക് പൈപ്പ് വഴി വെള്ളം നിറക്കുന്നതിനിടയില്‍ തിളച്ചുമറിയുന്ന എണ്ണ ചട്ടിയിലേക്കു അബദ്ധത്തില്‍ വെള്ളം വീണതോടെ തീയാളി പടരുകയായിരുന്നു. ഇതിനിടയില്‍ ഷെഫീഖ് ഗ്യാസ് ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവം ശ്രദ്ധയില്‍ പെട്ട ബസ് സ്റ്റാന്റിലെ യാത്രക്കാരും തൊട്ടടുത്ത കടകളിലെ ആളുകളും ചേര്‍ന്ന് തീയണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."