ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതിപിടിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു ചര്‍ച്ചയും നടത്താതെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. പൊതുസമൂഹത്തിനോ വിദ്യാഭ്യാസ വിദഗ്ധര്‍ക്കോ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ പോലും സമയം ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ രംഗത്ത് ഏത് തരത്തിലുള്ള ഗുണപരമായ മാറ്റമാണ് ഇത് ഉണ്ടാക്കുകയെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിഷയം നിയമസഭയില്‍ സമഗ്രമായി ചര്‍ച്ച ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം ന്യായമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി സമരത്തിന് കെ.പി.സി.സിയുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."