അക്വാപോണിക്സ് കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി
കായംകുളം: ശാസ്ത്രീയരീതിയില്‍ പച്ചക്കറി കൃഷിയും മല്‍സ്യകൃഷിയും ബന്ധിപ്പിക്കുന്ന അക്വാപോണിക്സ് കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്തി. കൃഷ്ണപുരം പഞ്ചായത്തിലെ കൈരളി ജങ്ഷന് സമീപമാണ് സംസ്ഥാനത്ത് ഏറ്റവും വലിയ അക്വാപോണിക്സ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
പ്രവാസിയായ കരുനാഗപ്പളി കെ.എസ്. പുരം ഗ്രീന്‍വില്ലയില്‍ അബ്ദുല്‍ റഷീദാണ് (57) വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള അക്വാപോണിക്സ് പരീക്ഷണം നാട്ടില്‍ പ്രായോഗികമാക്കിയത്.
ഒരു ഏക്കര്‍ സ്ഥലത്ത് അക്വാപോണിക്സ് ഓര്‍ഗാനിക് പ്ലാന്റിനൊപ്പം പോളിഹൗസിലും കൃഷിയിറക്കിയിട്ടുണ്ട്. 20 സെന്റില്‍ മത്സ്യപച്ചക്കറി കൃഷിയും പത്ത് സെന്റില്‍ ഹൈടക് പോളിഹൗസും ഒരുക്കിയുട്ടുണ്ട്.അനുബന്ധ സൗകര്യങ്ങള്‍ക്കായാണ് മറ്റ് സ്ഥലം പ്രയോജനപ്പെടുത്തുന്നത്. ജലസംഭരണിയിലെ മല്സ്യവിസര്ജ്യത്തിലൂടെ ഉണ്ടാകുന്ന അമോണിയ പച്ചക്കറി കൃഷിക്കുള്ള നൈട്രേറ്റ് ആക്കി മാറ്റുന്ന കൃഷിരീതി വിജയകരമായി മുന്നേറുകയാണ്. ഇതിനായി രണ്ട്
ടാങ്കുകളിലായി 8,000 'ഗിഫ്റ്റ് തിലോപ്പിയ' മല്‍സ്യമാണ് വളര്‍ത്തുന്നത്. ഇതിന്റെ വിസര്ജ്യാവശിഷ്ടങ്ങളാണ് പച്ചക്കറി കൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്. മല്‍സ്യത്തിന്റെ വളര്‍ച്ചഘട്ടങ്ങള്‍ അനുസരിച്ചാണ് കൃഷി ക്രമീകരിക്കുന്നത്. മുന്ന് പതിറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന റഷീദിന്റെ കൃഷിയോടുള്ള താല്‍പ്പര്യമാണ് വലിയ മുതല്‍മുടക്കില്‍ ഇത്തരമൊരു സംരംഭത്തിന് കാരണമായത്. അക്വാപോണികസ് കൃഷിമേഖലയിലെ പ്രമുഖനായ വിജയകുമാര്‍ നാരായണനാണ് പദ്ധതിക്ക് സാേങ്കതിക സഹായം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."