തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് നഗരഭരണം വനിതകള്‍ക്ക്: ഏഴ് ജില്ലാപഞ്ചായത്തുകളിലും 44 നഗരസഭകളിലും 941 പഞ്ചായത്തുകളിലും വളയിട്ടകൈകള്‍
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ അടുത്ത തവണ വനിതകള്‍ ഭരണം കയ്യാളും. ഇവിടങ്ങളില്‍ വനിതാ മേയര്‍മാരായിരിക്കും. ഇപ്പോള്‍ വനിതാ മേയര്‍മാരിരിക്കുന്ന കൊച്ചിയിലും തൃശൂരും കണ്ണൂരും ജനറലായി മാറി.
സംസ്ഥാനത്ത് 14ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് ഇക്കുറി ഭരണനേതൃത്വത്തില്‍ വനിതകളെത്തും. ഒരിടത്ത് പട്ടികജാതി സംവരണവുമാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് വനിതാ സംവരണം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്.
കോഴിക്കോട് ഇത്തവണ കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും വനിതകളാകും ഭരണം കയ്യാളുക. സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44എണ്ണം സ്ത്രീ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും (അതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകള്‍ക്ക്), ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും, 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും എട്ടെണ്ണം പട്ടിക വര്‍ഗ സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടിക വര്‍ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."