കന്യാസ്ത്രീകളെ പിന്തുണച്ച് പൗരാവകാശ കണ്വെന്ഷന്
കോട്ടയം: നീതിക്കുവേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പൗരാവകാശ സമിതിയുടെ ആഭിമുഖ്യത്തില്‍ കുറുപ്പന്തറയില്‍ പൗരാവകാശ കണ്വന്ഷന് നടത്തി. കന്യാസ്ത്രീ കൊടുത്ത പരാതിയില്‍ സെക്ഷന്‍ 164 പ്രകാരം മൊഴിയെടുത്ത ശേഷവും ബിഷപ്പ് ഫ്രാങ്കോയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ കണ്വന്ഷന് പ്രതിഷേധം രേഖപ്പെടുത്തി.
ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു. സേവ് ഔവര്‍ സിസ്റ്റേഴ്സ് സമരസമിതി കണ്‍വീനര്‍ ജോര്‍ജ് മൂലേച്ചാലില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. അഡ്വ. പി പി ജോര്‍ജ് അധ്യക്ഷനായി.സണ്ണി എം കപിക്കാട്, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, കെ എം സലിംകുമാര്‍, പി ജെ തോമസ്, ബെഞ്ചമിന്‍ ആന്റണി, എം എം സ്കറിയ, കെ സി ചന്ദശേഖരന്, സി ജെ തങ്കച്ചന്, സി എസ് ജോര്‍ജ് സംസാരിച്ചു.നാളെ വൈകീട്ട് നാലിന് കുറവിലങ്ങാട് ബസ് സ്്റ്റാന്റിന് സമീപം കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സായാഹ്ന ധര്‍ണ നടത്താനും കണ്വന്ഷന് തീരുമാനിച്ചു.
ഫാ. അഗസ്റ്റ്യന്‍ വട്ടോളി ധര്‍ണ ഉദ്ഘാടനം ചെയ്യും.ഫാ. ജോസഫ് പാറേക്കാട്ടില്‍, അഡ്വ. ഇന്ദുലേഖ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."