ഐ.എന്‍.ടി.യു.സി കലക്ടറേറ്റ് മാര്‍ച്ച് 22ന്
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22ന് രാവിലെ 10 മണിക്ക് ജില്ലാകലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന കുടിശിക വേതനം ഉടന്‍ വിതരണം ചെയ്യുക, ക്വാറി മേഖല സ്തംഭനം പരിഹരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ചെമ്പ്ര എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കേരളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മുടങ്ങിക്കിടക്കുന്ന 626 കോടി രൂപയുടെ കുടിശിക വേതനം വിതരണം ചെയ്യണമെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ണമായി 100 ദിവസം ജോലി നല്‍കണമെന്നും കാര്‍ഷിക മേഖലയിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 22ന് 14 ജില്ലാ കലക്ടറേറ്റുകളിലേക്കും നടക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് ജില്ലാകലക്ടറേറ്റിലേക്കും സമരം സംഘടിപ്പിക്കുന്നത്. വയനാട് ജില്ലയില്‍ 15 കോടി രൂപയുടെ കുടിശിക വേതനം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുണ്ട്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. പി.കെ അനില്‍കുമാര്‍, പി.കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ്, എന്‍ വേണുഗോപാല്‍, ഡി യേശുദാസ്, ഷൈനി ജോയി, വി.എന്‍ ലക്ഷ്മണന്‍, ഗിരീഷ് കല്‍പ്പറ്റ, പി.എന്‍ ശിവന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, കെ.എം വര്‍ഗീസ്, ബി സുരേഷ്ബാബു, ടി.എ റെജി, ശ്രീനിവാസന്‍ തൊവരിമല, മോഹന്‍ദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട്, ഒ ഭാസ്‌ക്കരന്‍, കെ.കെ രാജേന്ദ്രന്‍, തങ്കമ്മ യേശുദാസ്, സുജയ വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."