മേപ്പാടിയിലെ അനധികൃത ഓട്ടോ സര്‍വിസിനെതിരേ നടപടി വരുന്നു
മേപ്പാടി: ഗ്രാമപഞ്ചായത്ത് പരിധിയില്‍ സര്‍വിസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകളെ പിടികൂടുന്നതിനായി ഗ്രാമ പഞ്ചായത്തും പൊലിസും നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് പെര്‍മിറ്റ് പുതുക്കി നല്‍കുന്ന നടപടികള്‍ ആരംഭിച്ചു.
മേപ്പാടി പൊലിസ്, ഗ്രാമ പഞ്ചായത്ത്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. മെയ് 8ന് ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് നടപടികള്‍ നടക്കുന്നത്. ഗ്രാമ പഞ്ചായത്ത് നല്‍കിയ പെര്‍മിറ്റ് ദുരുപയോഗം ചെയ്യുന്നതും വില്‍പന നടത്തുന്നതും ശ്രദ്ദയില്‍ പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി. വാഹനപെരുപ്പം നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുമായി ഓട്ടോ റിക്ഷകളുടെ എണ്ണം കുറക്കുന്നതിന് മുന്‍കാലങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നിജപ്പെടുത്തുന്നതായിരുന്നു പ്രധാനം. ഗ്രാമ പഞ്ചായത്ത് ടൗണില്‍ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പറുകള്‍ നല്‍കിയിരുന്നു. എന്നിട്ടും വേണ്ടത്ര രേഖകളില്ലാതെ ടൗണില്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നു.
ഹാള്‍ട്ടിങ് പെര്‍മിറ്റ് പുതുക്കുന്ന വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കുന്നതും ഇതില്ലാത്ത വാഹനങ്ങള്‍ മെയ് 31ന് ശേഷം സര്‍വിസ് നടത്താന്‍ അനുവദിക്കില്ലെന്ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റി അറിയിച്ചു.
നിലവില്‍ ടൗണിലെ സൗകര്യമനുസരിച്ച് 200ല്‍ താഴെ വാഹനങ്ങള്‍ക്ക് മാത്രമേ പാര്‍ക്ക് ചെയ്യാന്‍ ഇടമുള്ളു. എന്നാല്‍ 500ലേറെ ഓട്ടോകളാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. ഇത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."