HOME
DETAILS

കേരളത്തിലേക്കില്ല; സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല: ഗീതാഗോപിനാഥ്

  
backup
July 26 2016 | 18:07 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95







തിരുവനന്തപുരം: സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയോ കേരളത്തിലേക്ക് വരികയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാ ഗോപിനാഥ്. നിയമനം വിവാദത്തിലേക്കു നീങ്ങിയതോടെയാണ് വിശദീകരണവുമായി ഗീതാ ഗോപിനാഥ് രംഗത്തെത്തിയത്. പ്രതിഫലം കൂടാതെയാണ് പദവി ഏറ്റെടുക്കുന്നതെന്നും ഗീത മാധ്യമങ്ങള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ സമ്പദ്ഘടനയെ ബാധിക്കുന്ന ദേശീയതലത്തിലോ അന്തര്‍ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകുന്ന ഏതെങ്കിലും സംഭവങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഒന്ന്. ധനകാര്യം, മാനേജ്‌മെന്റ്, തൊഴില്‍, വികസന സാമ്പത്തിക ശാസ്ത്രം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്റെ പല ഭാഗത്തുള്ള വിദഗ്ധരെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെടുത്തുന്നതില്‍ സഹായിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം. ഈ രണ്ടു കാര്യങ്ങളിലായി തന്റെ ജോലി പരിമിതപ്പെടുത്തുമെന്നും ഗീത പറഞ്ഞു. തന്റെ ഉപദേശം സ്വീകരിക്കാനോ തള്ളിക്കളയാനോ മുഖ്യമന്ത്രിക്കും ഞാന്‍ നിര്‍ദേശിക്കപ്പെടുന്നവരുമായി ബന്ധപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വകുപ്പുകള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായപ്രകടനം ഉദ്ദേശിക്കുന്നില്ലെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.  
നവ ഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതിന്റെ ഔചിത്യം സി.പി.എമ്മിലെ തന്നെ ഒരുവിഭാഗം ചോദ്യം ചെയ്തതാണ് ഇപ്പോള്‍ വിശദീകരണവുമായി രംഗത്തുവരാന്‍ അവരെ പ്രേരിപ്പിച്ചത്. സാമ്പത്തികവിദഗ്ധനായ ധനകാര്യമന്ത്രിയുള്ള മന്ത്രിസഭയില്‍ പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനെന്ന ചോദ്യവും സജീവമാണ്. ഒപ്പം ഗീതയുടെ ചില നിലപാടുകളും ഇടതുപക്ഷകാഴ്ചപ്പാടോടെയല്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളിലാണു പ്രതീക്ഷയെന്നും വിവിധ അഭിമുഖങ്ങളില്‍ ഗീതാ ഗോപിനാഥ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഉപദേശികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതും സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്നതിനു മുന്‍പ് സാമ്പത്തിക വിദഗ്ധനായ ധനമന്ത്രി തോമസ് ഐസക്കിനോട് ചര്‍ച്ച ചെയ്യാത്തതും വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകും.
വിവാദങ്ങളില്‍ അഭിപ്രായം പറയാതെ വി.എസും മൗനം പാലിക്കുകയാണ്. എന്നാല്‍ സി.പി.ഐ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു രണ്ടു മാസത്തിനുള്ളില്‍ ഉപദേശകരുടെ പേരില്‍ വിവാദമുണ്ടായത് മറ്റു ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago