HOME
DETAILS
MAL
ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരേ പ്രഭാത് പട്നായിക്
backup
July 26 2016 | 18:07 PM
ന്യൂഡല്‍ഹി: ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരേ ഇടതു സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക് രംഗത്തെത്തി. ആരുടെയെങ്കിലും ഉപദേശംകൊണ്ടു കേരളീയരുടെ വികസന കാഴ്ചപ്പാട് അട്ടിമറിക്കാന്‍ കഴിയില്ലെന്നു ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ പട്നായിക് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ കണ്ണുമടച്ചു പിന്തുടര്ന്നാല് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനു ബദലുണ്ടാക്കാന്‍ കഴിയില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവല്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങള്‍ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമാണ്.
അത്തരക്കാരുടെ കെണിയില്‍ ഇടതു സര്‍ക്കാര്‍ വീഴരുതെന്നും പ്രബുദ്ധ കേരളം അതംഗീകരിക്കില്ലെന്നും പട്നായിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."