ഉറപ്പുകള്‍ പാഴായി: മാലിന്യം പുഴയിലേക്കു തന്നെ ഒഴുകും
എടപ്പാള്‍: അഴുക്ക്ചാലിലൂടെ നഗരത്തിലെ മാലിന്യം ഒഴുക്കിവിടില്ലെന്നും മഴവെള്ളം മാത്രമേ ഒഴുകിപ്പോകൂ എന്ന പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും നാട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പുഅവഗണിച്ച് പുഴയിലേക്ക് മാലിന്യം ഒഴുക്കാനാകും വിധം കുറ്റിപ്പുറം പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവിട്ട് അഴുക്കുചാല്‍ നവീകരിക്കുന്നു.
പുഴയടക്കമുള്ള ജലസ്രോതസുകള്‍ മലിനമാക്കരുതെന്ന പൊതുനിര്‍ദേശം നിലനില്‍ക്കെയും ഭാരതപ്പുഴ സംരക്ഷണത്തിനായി ജില്ലാ ഭരണകൂടം വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴുമാണ് കുറ്റിപ്പുറത്ത് ഭാരതപ്പുഴയിലേക്കുള്ള അഴുക്കുചാല്‍ നവീകരണം പുരോഗമിക്കുന്നത്. നഗരത്തിലെ കാനകളില്‍ നിന്നുള്ള മാലിന്യം മുഴുവന്‍ ഒരുമിച്ച് പുഴയിലേക്ക് ഒഴുക്കുന്നതിനായി രണ്ടു പതിറ്റാണ്ടു മുന്‍പ് നിര്‍മിച്ച പഴയ അഴുക്കുചാലാണ് പഞ്ചായത്ത് വീണ്ടും ആഴംകൂട്ടി നവീകരിക്കുന്നത്. വര്‍ഷങ്ങളായി നഗരത്തിലെ സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം ഒഴുക്കിവിട്ടിരുന്നത് ഇതുവഴിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ അഴുക്കുചാലില്‍ കെട്ടിക്കിടന്ന മാലിന്യത്തില്‍നിന്ന് കോളറയും അതിസാരവും പടര്‍ന്നുപിടിച്ചിരുന്നു. ഇതേ തുടര്‍ന്ന്, നവീകരണത്തിനുശേഷം വീണ്ടണ്ടും മലിനജലം ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടണ്ടിക്കാട്ടി കഴിഞ്ഞമാസം പ്രദേശവാസികള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."