സാന്ത്വന പരിചരണത്തിന് മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മ
ചങ്ങരംകുളം: കാരുണ്യം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലയിലെ മുതിര്‍ന്ന പൗരന്മാരുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനും ജിവിത ശൈലി രോഗങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനുമായി കാരുണ്യം വയോജന കൂട്ടായ്മക്ക് രൂപം നല്‍കിയത്.
മാസത്തില്‍ ഒരിക്കല്‍ പ്രദേശത്തെ വയോജനങ്ങള്‍ ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്നതോടൊപ്പം ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ക്ലാസുകളും നടത്തും.
കാരുണ്യ ക്ലിനിക്കില്‍ നടന്ന മീറ്റ് ഡോ. കെ.വി പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യം പ്രസിഡന്റ് പി.പി.എം അഷ്റഫ് അധ്യക്ഷനായി. ഡോ. കെ.വി രാധാകൃഷ്ണന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹസന്, പി.എ അഹമ്മദ് മാസ്റ്റര്‍, എ.പി ശ്രീധരന്, മാസ്റ്റര്‍ ടി കൃഷ്ണന് നായര്‍, കുഞ്ഞിമുഹമ്മദ് പന്താവൂര്‍, പി.കെ അബ്ദുല്ലകുട്ടി, കെ അനസ് സംസാരിച്ചു.
ഭാരവാഹികള്‍: പി.എ അഹമ്മദ് മാസ്റ്റര്‍ (പ്രസിഡന്റ്), എന്‍ ആലി കുട്ടി ഹാജി (വൈ. പ്രസിഡന്റ്), ഡോ. കെ.വി രാധാകൃഷ്ണന് (സെക്രട്ടറി), കെ.വി ബാലന് (ജോ. സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."