HOME
DETAILS

ഇന്ത്യയുടെ റിയോ സ്വപ്നങ്ങളുമായി 121 താരങ്ങള്‍

  
backup
July 26 2016 | 18:07 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%99-2





ബ്രസിലിലെ റിയോ ഡി ജനീറോയില്‍ ഒളിംപിക് ദീപം സുവര്‍ണ ശോഭയില്‍ ജ്വലിക്കാന്‍ ഇനി ഒന്‍പത് ദിവസങ്ങള്‍ മാത്രം. ഒളിംപിക്‌സിന്റെ മണ്ണിലേക്ക് നൂറ്റി ഇരുപത് കോടി ജനതയുടെ മെഡല്‍ സ്വപ്നങ്ങളുമായി 121 കായിക താരങ്ങളാണ് ഇത്തവണ ഇന്ത്യയ്ക്കായി ലോക കായിക പോരാട്ടത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ ഒളിംപിക്‌സുകളേക്കാള്‍ ഇത്തവണ ഇന്ത്യന്‍ സംഘം താരങ്ങളുടെ എണ്ണം കൂട്ടിയാണെത്തുന്നത്. 83 കായിക താരങ്ങളാണ് 2012 ലെ ഒളിംപിക്‌സില്‍ ഇറങ്ങിയത്.
36 അത്‌ലറ്റുകളാണ് ഇന്ത്യയുടെ പെരുമ പടര്‍ത്താന്‍ ട്രാക്കിലും ഫീല്‍ഡിലും പോരാട്ടത്തിനിറങ്ങുന്നത്.  ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ നില്‍ക്കേ യോഗ്യത നേടിയ രണ്ടു പേര്‍ മരുന്നടിയുടെ പേരില്‍ കുടുങ്ങിയത് തിരിച്ചടിയായി. എങ്കിലും പ്രതീക്ഷകളുടെ ചിറകിലേറി തന്നെയാണ് ഇന്ത്യന്‍ കായിക കരുത്ത് റിയോയിലേക്ക് പറന്നിറങ്ങുന്നത്. റിയോയിലെ  പുല്‍ത്തകിടിയില്‍ സിന്തറ്റിക് ട്രാക്കുകളില്‍ അവര്‍ സുവര്‍ണ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യന്‍ ജനത.

മലയാളത്തിന്റെ അഭിമാനം

2 3
മലയാളത്തിന്റെ മഹിമയുമായി ട്രാക്കിലിറങ്ങുന്നത് ടിന്റു ലൂക്ക (800 മീറ്റര്‍), മുഹമ്മദ് അനസ് (400 മീറ്റര്‍, 4-400 റിലേ), ജിന്‍സണ്‍ ജോണ്‍സണ്‍ (800 മീറ്റര്‍), ടി ഗോപി (മാരത്തോണ്‍), കുഞ്ഞുമുഹമ്മദ് (4-400 റിലേ), ഒ.പി ജയ്ഷ (മാരത്തോണ്‍), അനില്‍ഡ തോമസ് (4-400 റിലേ), ജിസ്‌ന മാത്യു (4-400 റിലേ) എന്നിവരാണ്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ അമരക്കാരനായി ശ്രീജേഷും ഒപ്പം ട്രിപ്പിള്‍ ജംപിലെ മെഡല്‍ പ്രതീക്ഷയുമായി രഞ്ജിത് മഹേശ്വരിയും മലയാളികളുടെ അഭിമാനം കാക്കാനുണ്ടാകും. റിയോയില്‍ പുതിയ ചരിത്രം എഴുതി ചേര്‍ക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യ. വിദേശത്ത് ലഭിച്ച മികച്ച പരിശീലനവും മത്സര പരിചയവും ഇത്തവണ കരുത്താകുമെന്ന പ്രത്യാശയിലാണ് ഇന്ത്യന്‍ താരങ്ങള്‍.
 
കുന്നോളം സ്വപ്‌നങ്ങള്‍

1
ലണ്ടനില്‍ കിട്ടിയ ആറു മെഡലുകളേക്കാള്‍ കൂടുതല്‍ റിയോയില്‍ നിന്നു ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. 2012 ല്‍ ലണ്ടനില്‍ ലഭിച്ചത് രണ്ട് വെള്ളിയും നാല് വെങ്കലവുമായിരുന്നു. ഷൂട്ടിങില്‍ വിജയകുമാറും ഗുസ്തിയില്‍ സുശീല്‍കുമാറുമായിരുന്നു രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ചത്. ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍, ബോക്‌സിങില്‍ മേരി കോം, ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത്, ഷൂട്ടിങില്‍ ഗഗന്‍ നരംഗ് എന്നിവര്‍ ലണ്ടനില്‍ ഇന്ത്യക്കായി വെങ്കലം നേടി.
വികാസ് ഗൗഡ, ടിന്റു ലൂക്ക, രഞ്ജിത്ത് മഹേശ്വരി, ജിന്‍സണ്‍ ജോണ്‍സണ്‍ തുടങ്ങിയവരില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷ കാണുന്നു. എന്നാല്‍, ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത് സിങിനേയും ഗുസ്തി താരം നര്‍സിങ് യാദവിനെയും മരുന്നടിക്ക് പിടിച്ചതു ഒളിംപിക്‌സിന് മുന്‍പേ നാണക്കേടായി. ഇന്ത്യയുടെ രണ്ട് റിലേ ടീമുകളും മികച്ച ഫോമിലെത്തിയത് പ്രതീക്ഷയേറ്റുന്നതാണ്. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയ്ക്കിത് തുടര്‍ച്ചയായ നാലാം ഒളിംപിക്‌സാണ്. പരുക്ക് വില്ലനായി എത്തിയത് വികാസിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി റിയോയിലേക്ക് യോഗ്യത നേടിയ രഞ്ജിത് മഹേശ്വരി മൂന്നാം ഒളിംപിക്‌സിലേക്കാണ് ചാട്ടത്തിനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും മികച്ച നിലവിലെ മൂന്നാമത്തെ ദൂരം കീഴടക്കിയാണ് രഞ്ജിത് റിയോയിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഡിസ്‌കസ് താരമായ സീമ പൂനിയക്കും ഇതു മൂന്നാം ഒളിംപിക്‌സാണ്. ഒളിംപ്യന്‍ പി.ടി ഉഷയുടെ പ്രിയ ശിഷ്യ ടിന്റു ലൂക്ക, നടത്ത താരം ഗുര്‍മീത് സിങ്, 3000 മീറ്റര്‍ സ്റ്റീപിള്‍ചേസ് താരം സുധാ സിങ് എന്നിവര്‍ രണ്ടാം തവണയാണ് ഇന്ത്യക്കായി ഒളിംപിക്‌സിനിറങ്ങുന്നത്.

4

സ്പ്രിന്റ് ട്രാക്ക് തൊടാന്‍
കാത്തിരിപ്പിന്റെ 35 വര്‍ഷം
35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വനിതകളുടെ 100 മീറ്ററില്‍ റിയോയില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു താരം ഇറങ്ങും. കനല്‍ വഴികള്‍ താണ്ടിയെത്തിയ കരളുറപ്പുള്ള പെണ്‍കുട്ടി ദ്യുതി ചന്ദാണ് പി.ടി ഉഷയ്ക്ക് ശേഷം 100 മീറ്ററിന്റെ ട്രാക്കില്‍ ഓടാനെത്തുന്നത്. 1980ലെ മോസ്‌കോ ഒളിംപിക്‌സിന് ശേഷം സ്പ്രിന്റില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം യോഗ്യത നേടുന്നത്. ദേശീയ ചാംപ്യന്‍ കൂടിയാണ് ദ്യുതി ചന്ദ്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്കായി ഒരു പുരുഷ താരവും 800 മീറ്ററില്‍ മാറ്റുരയ്ക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും ഇത്തവണ റിയോയ്ക്കുണ്ട്. മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ ആണ് 800 മീറ്ററില്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങുന്നത്.  

മെഡല്‍ സാധ്യതകള്‍
ആരൊക്കെ മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കും. മെഡല്‍ പ്രതീക്ഷയില്‍ രാജ്യവും കായിക പ്രേമികളും ഉറ്റുനോക്കുന്നത് ഇവരിലാണ്. വ്യക്തിഗത ഇനങ്ങളില്‍ ഷൂട്ടിങിലും ബോക്‌സിങിലും ഗുസ്തിയിലുമാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ്, ജിത്തു റായ്, ചെയ്ന്‍ സിങ്, മാനവ്ജിത് സിങ് സന്ധു, അപൂര്‍വി ചന്ദേല, ഹീന സിദ്ദു. ഇവരുടെ തോക്കില്‍ നിന്നു ഉതിരുന്ന ഓരോ ബുള്ളറ്റും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെ ലക്ഷ്യത്തിലെത്തിക്കാനുള്ളതാണ്.
യോഗേശ്വര്‍ ദത്തും നര്‍സിങ് യാദവും ഗുസ്തി പിടിക്കുക മെഡല്‍ പ്രതീക്ഷയില്‍ തന്നെയായിരുന്നു. എന്നാല്‍, നര്‍സിങ് യാദവിന്റെ മരുന്നടി തിരിച്ചടിയായി.  പ്രതീക്ഷകളുടെ റാക്കറ്റേന്തി സൈന നെഹ്‌വാളും പി.വി സിന്ധുവും കെ ശ്രീകാന്തും പിന്നെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ബാഡ്മിന്റണ്‍ കോര്‍ട്ടിലുണ്ടാവും. ഇടിക്കൂട്ടില്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍ ശിവ് ഥാപ്പ, വികാസ് കൃഷ്ണ എന്നിവര്‍ റിങിലെത്തുമ്പോള്‍ മേരി കോം എന്ന ഇന്ത്യയുടെ സ്വന്തം ഉരുക്കു വനിത ഒളിംപിക്‌സിനില്ല എന്നത് നിരാശയായി നില്‍ക്കുന്നു.  രോഹന്‍ ബൊപ്പണ്ണ-ലിയാണ്ടര്‍ പെയ്‌സ് സഖ്യം ടെന്നീസ് കോര്‍ട്ടില്‍ മനമൊന്നായി പൊരുതിയാല്‍ മെഡല്‍ വീഴ്ത്താനാവുന്ന കരുത്തന്‍മാരാണ്. ഡബിള്‍സ് ലോക ഒന്നാം നമ്പര്‍ സാനിയ മിര്‍സയും മെഡല്‍ പ്രതീക്ഷകളുമായാണ് റിയോലിലേക്ക് പോകുന്നത്. ലക്ഷ്യത്തിലേക്ക് അസ്ത്രം തൊടുക്കാനായാല്‍ ദീപികാ കുമാരി, ബൊംബെയ്‌ലാ ദേവി എന്നിവര്‍ക്ക് അമ്പെയ്ത്തില്‍ മെഡല്‍ വീഴ്ത്താനാവും.

ഭൂതകാലം
തിരിച്ചുപിടിക്കാന്‍
മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ നായകത്വത്തില്‍ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ സ്വപ്നം കാണുന്നു. രാജ്യത്തിന്റെ വികാരം ഉള്‍കൊണ്ടു ശ്രീജേഷും സംഘവും സ്റ്റിക്കുമായി ഗോള്‍ മഴ പെയ്യിച്ചാല്‍ മെഡല്‍ സ്വപ്നം കൈയകലത്തില്‍ തന്നെയാണ്. ചാംപ്യന്‍സ് ലീഗിലെ ചരിത്രം കുറിച്ച വെള്ളി മെഡല്‍ നേട്ടം ഇന്ത്യന്‍ ടീമിന് റിയോയില്‍ പൊരുതാനുള്ള ആത്മവിശ്വാസം നല്‍കുന്നു. ഹോക്കിയിലൂടെയാണ് ഇന്ത്യ ഒളിംപിക്‌സില്‍ സ്വര്‍ണ നേട്ടം കൈവരിച്ചത്. 2008ല്‍ ബെയ്ജിങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണത്തിലേക്ക് ബുള്ളറ്റ് പായിക്കുന്നതു വരെയുള്ള ചരിത്രവും ഹോക്കി മാത്രമായിരുന്നു. ഹോക്കിയില്‍ ഇതുവരെ എട്ടു സ്വര്‍ണം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
1928 ല്‍ ആംസ്റ്റര്‍ഡാമിലായിരുന്നു ഹോക്കിയിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം. 1932 ല്‍ ലോസ് ആഞ്ജല്‍സ്, 1936ല്‍ ബര്‍ലിന്‍ ഒളിംപിക്‌സിലും ഇന്ത്യ നേട്ടം ആവര്‍ത്തിച്ചു. സ്വാതന്ത്രത്തിന്റെ മധുരം നുകര്‍ന്നതിനു ശേഷം 1948ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ സുവര്‍ണ നേട്ടക്കാരായി.  ഹെല്‍സിങ്കി (1952), മെല്‍ബണ്‍ (1956), ടോക്കിയോ (1964), മെക്‌സിക്കോ (1968), മ്യൂണിക്ക് (1972), മോസ്‌കോ (1980) ഒളിംപിക്‌സുകളിലും ഇന്ത്യന്‍ ഹോക്കി പൊന്നില്‍ കുളിച്ചു മിന്നിത്തിളങ്ങി. റോം ഒളിംപിക്‌സ് (1960) ഫൈനലില്‍ പാകിസ്താനോട് പരാജയപ്പെട്ട ഇന്ത്യ വെള്ളി നേടി. ഈ നേട്ടങ്ങളുടെ നെറുകയില്‍ നിന്നാണ് പരാജയങ്ങളിലേക്ക് ഇന്ത്യന്‍ ഹോക്കി വീണത്. ജര്‍മനിയും ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും  ഹോളണ്ടുമെല്ലാം ഹോക്കിയില്‍ ഇന്ത്യയേക്കാള്‍ വളര്‍ന്നു. 2008 ബെയ്ജിങ് ഒളിംപികസ് ഹോക്കിയില്‍ യോഗ്യത നേടാന്‍ പോലുമാവാതെ ഇന്ത്യ തളര്‍ന്നു പോയിരുന്നു. അവിടെ നിന്നാണ് ഈ തിരിച്ചു വരവ്.

ഇന്ത്യയുടെ മെഡല്‍ ചരിത്രം
 ഒന്‍പത് സ്വര്‍ണം, ആറു വെള്ളി  11 വെങ്കലം. ആകെ 26 മെഡലുകള്‍. ഇതാണ് ഒളിംപിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം. ആധുനിക ഒളിംപിക്‌സിന് തുടക്കമിട്ട 1896ല്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം ഒരു മെഡല്‍ മാത്രമാണ്. ബാക്കി എട്ടെണ്ണവും ഹോക്കിയുടെ സംഭാവന. 2008ല്‍ ബെയ്ജിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ അഭിനവ് ബിന്ദ്രയാണ് ആദ്യമായി വ്യക്തിഗത സ്വര്‍ണ നേട്ടത്തിന് അവകാശിയായത്. സ്വാതന്ത്രത്തിന് മുന്‍പേ 1900 ല്‍ പാരിസില്‍ ഇന്ത്യക്ക് രണ്ടു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. പുരുഷന്‍മാരുടെ 200 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലുമായിരുന്നു വെള്ളി തിളക്കം. മെഡല്‍ ഇന്ത്യയുടെ പേരില്‍ നേടിയതാവട്ടെ നോര്‍മന്‍ ഗില്‍ബര്‍ട്ട് പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷുകാരനും. ഇവിടെ തീര്‍ന്നു അത്‌ലറ്റിക്‌സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം. സ്വാതന്ത്ര്യത്തിനു ശേഷം 1952 ലെ ഹെല്‍സിങ്കി ഒളിംപിക്‌സില്‍ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ബാന്റം വെയിറ്റ്  വിഭാഗത്തില്‍ കെ.ഡി യാദവ് വെങ്കലം നേടി. 52 വര്‍ഷം കാത്തിരിക്കേണ്ടി വന്നു നോര്‍മന്‍ പ്രിച്ചാര്‍ഡിന് ശേഷം വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നേടാന്‍. വീണ്ടും മെഡല്‍ വരള്‍ച്ചയുടെ കാലമായിരുന്നു ഇന്ത്യക്ക്.
44 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം അറ്റ്‌ലാന്റ (1996) യില്‍ ലിയാണ്ടര്‍ പെയ്‌സ് ടെന്നീസ് സിംഗിള്‍സ് വെങ്കലത്തിലൂടെ മെഡല്‍ സ്വപ്നം യാഥാര്‍ഥ്യമാക്കി. സെമിയിലെത്തിയാണ് പേസ് വെങ്കലം നേടിയത്. പിന്നീടങ്ങോട്ട് എല്ലാ ഒളിംപിക്‌സിലും ഇന്ത്യ മെഡല്‍ നേടി. 2000 ല്‍ കര്‍ണം മല്ലേശ്വരി (ഭാരോദ്വഹനം വെങ്കലം), 2000 ല്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് (ഷൂട്ടിങ് വെള്ളി), 2008ല്‍ അഭിനവ് ബിന്ദ്ര (ഷൂട്ടിങ് സ്വര്‍ണം), വിജേന്ദര്‍ സിങ് (ബോക്‌സിങ് വെങ്കലം), സുശീല്‍ കുമാര്‍ (ഫ്രീസ്റ്റൈല്‍ ഗുസ്തി വെങ്കലം) നേടി. 2012ല്‍ ലണ്ടനിലും മികച്ച പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചു. രണ്ടു വെള്ളിയും നാലു വെങ്കലവും നേടി. ട്രാക്കില്‍ ഇന്ത്യക്ക് തിരിച്ചടിയുടെ ഒളിംപിക്‌സുകളാണ് കടന്നു പോയത്. പറക്കും സിങ് മില്‍ഖയും സ്പ്രിന്റ് റാണി പി.ടി ഉഷയും നാലാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ എക്കാലത്തെയും മികച്ച പ്രകടനം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago