ജാതീയമായ അധിക്ഷേപം: പൊലിസുകാരന് രാജിവച്ചു, അന്വേഷണത്തിന് എസ്.പിയുടെ ഉത്തരവ്
കണ്ണൂര്‍: ജാതീയമായി അധിക്ഷേപിക്കുന്നെന്നാരോപിച്ച് കുറിച്യ വിഭാഗത്തില്‍പ്പെട്ട സിവില്‍ പൊലിസ് ഓഫിസര്‍ രാജിവച്ചു. കേളകം സ്വദേശിയും കണ്ണൂര്‍ എ.ആര് ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറുമായ കെ.രതീഷാണ് രാജിക്കത്ത് നല്‍കിയത്. സംഭവം വിവാദമായതോടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനും കണ്ണൂര്‍ എസ്.പി പ്രതീഷ് കുമാര്‍ ഉത്തരവിട്ടു. അടിമയെ പോലെയാണ് ജോലി ചെയ്യിക്കുന്നതെന്നാണ് രതീഷിന്റെ ആരോപണം. ഡ്യൂട്ടി നല്കാന് ചുമതലപ്പെട്ട എസ്.ഐ പുരുഷോത്തമന്, പൊലിസുകാരായ മുകേഷ്, രതീഷ്, പ്രജിത് എന്നിവര്‍ക്കെതിരെയാണ് രതീഷ് പരാതി ഉന്നയിക്കുന്നത്.
ജയില്‍ തടവുകാരായ രോഗികള്‍ക്ക് എസ്കോര്ട്ടാണ് പതിവായി നല്‍കുന്നതെന്നും എ.ആര് ക്യാംപ് അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങളോളം തുടര്‍ച്ചയായി ഡ്യൂട്ടിയെടുത്താലും അവധി നല്‍കുന്നില്ല, നിസാര കാര്യങ്ങള്‍ക്ക് അടിമയെപോലെ ജോലി ചെയ്യിക്കുന്നു തുടങ്ങി ആക്ഷേപവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. 2015ലാണ് രതീഷ് ഏ.ആര് ക്യാംപില്‍ എത്തിയത്.
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കുവാനാണ് എസ്.പി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."