തട്ടിക്കൂട്ടിയ ഡിപ്പാര്‍ട്ട്‌മെന്റ്
കണ്ണൂര്‍: ലഹരിയൊഴുക്ക് തടയാന്‍ നിയോഗിക്കപ്പെട്ട ജില്ലയിലെ എക്‌സൈസിന് അംഗബലവും വാഹനവുമില്ലാതെ പരാധീനത. ജില്ലയിലെ എക്‌സൈസ് സര്‍ക്കിള്‍, റെയിഞ്ച് ഓഫിസുകളിലാണു ജീവനക്കാരുടെ ക്ഷാമം രൂക്ഷമായത്. പല ഓഫിസുകളിലും 15 സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ വേണ്ടിടത്ത് അഞ്ചും ആറും ജീവനക്കാര്‍ മാത്രമാണുള്ളത്. പ്രിവന്റീവ് ഓഫിസര്‍മാര്‍ നാലെണ്ണം വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണ് പലയിടത്തും. റെയ്ഡ് നടത്താനാകട്ടെ ജില്ലയിലെ പല എക്‌സൈസ് ഓഫിസുകളിലും സ്വന്തമായി വാഹനവുമില്ല. ഉള്ളിടത്ത് പഴഞ്ചന്‍ വാഹനങ്ങളും.
പൊതുസ്ഥലത്ത് വ്യാജമദ്യം തടയാന്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കണമെന്നു കഴിഞ്ഞദിവസം എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ടത്ര ജീവനക്കാരും വാഹനവും ഇല്ലാത്തതാണ് എക്‌സൈസിനെ വലയ്ക്കുന്നത്. ജില്ലയിലെ 19 എക്‌സൈസ് ഓഫിസുകളില്‍ 80 പ്രിവന്റീവ് ഓഫിസര്‍ തസ്തികയാണുള്ളത്. 13 ഒഴിവുകള്‍ വന്നിട്ടും ഈ തസ്തികയില്‍ പുതുതായി നിയമനം നടന്നിട്ടില്ല. മറ്റു ഒഴിവുകള്‍ വേറെയും കിടക്കുന്നു.
225 സിവില്‍ എക്‌സൈസ് ഓഫിസര്‍ തസ്തികയാണു ജില്ലയിലുള്ളതെങ്കിലും ഇതില്‍ പകുതിയോളം പേരെ നിലവിലുള്ളൂവെന്നു ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പിണറായി, പേരാവൂര്‍, കൂത്തുപറമ്പ് എന്നീ റെയിഞ്ച് ഓഫിസുകള്‍ക്കും മാഹി, കൂട്ടുപുഴ ചെക്ക് പോസ്റ്റുകള്‍ക്കും ഇരിട്ടി സര്‍ക്കിളിനും വാഹന സൗകര്യമില്ല. കൂത്തുപറമ്പ് സര്‍ക്കിള്‍ വാഹനമാണ് അവിടത്തെ റെയിഞ്ച് ഓഫിസിനായി ഓടുന്നത്. തലശ്ശേരി റെയിഞ്ചിലാകട്ടെ പഴഞ്ചന്‍ വാഹനമാണുള്ളത്. എന്നാല്‍ എല്ലായിടത്തും ഡ്രൈവര്‍ തസ്തിക നിലവിലുണ്ട്. ജില്ലയില്‍ മട്ടന്നൂര്‍, പയ്യന്നൂര്‍ റെയിഞ്ച് ഓഫിസുകളില്‍ മാത്രമാണു പതിയ വാഹനമാണുള്ളത്. വ്യാജമദ്യവും പൊതുസ്ഥലത്തെ മദ്യവും കഞ്ചാവ് വില്‍പനയും തടയാന്‍ ശക്തമായി നടപടി സ്വീകരിക്കാന്‍ ജീവനക്കാരില്‍ മുകളില്‍ നിന്നു സമ്മര്‍ദമുണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പമുട്ടുകയാണ് ജില്ലയിലെ എക്‌സൈസ് സംവിധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."