പ്രകൃതിദുരന്തം: കുടകില്‍ 2020 കോടിയുടെ നഷ്ടം
മടിക്കേരി: പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ കുടകില്‍ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് തയാറായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള നഷ്ടങ്ങളുടെ പട്ടികയാണ് തയാറായത്. ഏകദേശം 2020 കോടിയോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലുംപെട്ട് 20 മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടു. 82 നാല്‍ക്കാലികള്‍ ചത്തു. 874 വീടുകള്‍ പൂര്‍ണമായും 1,694 വീടുകള്‍ ഭാഗികമായും പ്രളയം തകര്‍ത്തു. കാര്‍ഷിക മേഘലയില്‍ മൊത്തം ഉല്‍പാദനത്തിന്റെ 33 ശതമാനവും നഷ്ടപ്പെട്ടു. കുടകിലെ കാര്‍ഷിക രംഗത്തെ പ്രധാന വരുമാന മാര്‍ഗമായ കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, നെല്ല്, ജോളോന്‍, അടക്ക എന്നിവയിലുണ്ടായ നഷ്ടം ഏറെ വലുതാണ്. 160 ഗ്രാമങ്ങളിലായുള്ള 41,526 എക്കറിലെ കാപ്പി വിളവ് പൂര്‍ണമായും നശിച്ചു. 22,760 ഏക്കറിലെ നെല്ലും ജോളോന്‍ കൃഷിയും നഷ്ടപ്പെട്ടു. 8,690 ഏക്കറിലെ കുരുമുളക് കൃഷി നശിച്ചു. 25 കിലോമീറ്റര്‍ ദേശീയപാതയും നഗരപ്രദേശങ്ങളിലെ 74 കിലോമീറ്റര്‍ റോഡും പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. ജില്ലയിലെ തകര്‍ന്നടിഞ്ഞ പ്രധാന പാതകളുടെ കണക്ക് 805.29 കിലോമീറ്ററാണ്. ഗ്രാമീണ മേഘലയില്‍ 1,792 കിലോമീറ്റര്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശക്തമായ മഴയില്‍ ജില്ലയിലെ 84 സ്‌കൂളുകള്‍ക്കും 160 അങ്കണവാടി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 2,900 വൈദ്യുതി തൂണുകള്‍ തകരുകയും 657 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടു പറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."