HOME
DETAILS
MAL
ഉപജില്ലാ ഓഫിസ് മാര്‍ക്കറ്റിലേക്ക് മാറ്റരുതെന്ന് എസ്.ഇ.യു
backup
May 16 2017 | 21:05 PM
മങ്കട: വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസ സമുച്ചയങ്ങളുടെ പരിസരത്ത് നിന്ന് മാറ്റി മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം അപലപനീയമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ( എസ്.ഇ.യു) മങ്കട മണ്ഡലം കമ്മിറ്റി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയോട് ഇടതു സര്‍ക്കാരിന്റെ നയമാണ് ഈ നടപടിയിലൂടെ വെളിവാകുന്നതെന്നും താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനു വേ@ണ്ടി വിദ്യാഭ്യാസ ഓഫിസുകളെയും മാര്‍ക്കറ്റിനെയും കൂട്ടിക്കെട്ടുന്നത് ഔചിത്യമുള്ള നടപടിയല്ലെന്നും യോഗം ആരോപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി സമീര്‍ ഉദ്ഘാടനം ചെയ്തു. പി. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. സലീം ആലിക്കല്‍, അസൈനാര്‍ കൊളത്തൂര്‍, ശിഹാബ്, എന്‍.കെ അര്‍സല്‍, മൊയ്തീന് കുട്ടി മച്ചഞ്ചേരി, ഫഹദ്, ബഷീര്‍, അശ്റഫ് പരവയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."