ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊന്നവരാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയെന്ന് വിലപിക്കുന്നത്- കേന്ദ്രത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന പ്രതികരണവുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രിമാരെ പരഹസിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യന്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊന്നവരാണ് അടിയന്തരാവസ്ഥയെന്ന് വിലപിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
'ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചുകൊന്ന സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു. ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കവേ അവര്‍ ശരിക്കും കുഴപ്പത്തിലാണെന്നാണ് ഇത് കാണിക്കുന്നത്'- എന്നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
Amazing that Union Ministers of a govt which has throttled democracy are shrieking emergency! Shows that they are really rattled by the Bihar polls
— Prashant Bhushan (@pbhushan1) November 4, 2020
'എന്തുകൊണ്ട് എന്റെ ഇരകള്‍ എന്നെ സഹായിക്കുന്നില്ല' എന്ന തലക്കട്ടോടെയുള്ള കാര്‍ട്ടൂണും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി താന്‍ പിന്തുടര്‍ന്ന് വേട്ടയാടിയവരോട് എന്തുകൊണ്ട് തന്നെ സഹായിക്കുന്നില്ല എന്ന് കൈകൂപ്പി ചോദിക്കുന്നതായാണ് കാര്‍ട്ടൂണ്‍.
"Why are my victims not helping me?" pic.twitter.com/lmX4BdsppT
— Prashant Bhushan (@pbhushan1) November 4, 2020
കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇന്നലെ അര്‍ണബിന്റെ അറസ്റ്റിനെ അപലപിക്കുകയുണ്ടായി. അര്‍ണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്നു എന്ന് അമിത് ഷായും പ്രകാശ് ജാവ്‌ദേകറും പ്രതികരിച്ചു. റിപബ്ലിക് ടിവിക്കും അര്‍ണബിന്റെ വ്യക്തിസ്വാതന്ത്രത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണിനും എതിരായ അധികാര ദുര്‍വിനിയോഗമാണിതെന്നും അമിത് ഷാ ആരോപിച്ചു. മന്ത്രി സ്മൃതി ഇറാനിയും അര്‍ണബിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്ന് അര്‍ണബിനെ പിന്തുണക്കാത്തവര്‍ ഫാഷിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങള്‍ നിശബ്ദരായി ഇരിക്കുന്നുണ്ടെങ്കില്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അര്‍ഥം- സ്മൃതി ഇറാനി പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ആരോപിച്ചു.
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായ്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."