ഗസ്സയില്‍ ഇസ്റാഈല്‍ വ്യോമാക്രമണം
ടെല്‍ അവീവ്: ഗസ്സയില്‍ ഇസ്റാഈലിന്റെ വ്യോമാക്രമണം. ഹമാസിന്റെ നിരവധി കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. ഇസ്റാഈലിനും ഹമാസിനും ഇടയില്‍ വ്യാഴാഴ്ച റോക്കറ്റാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്റാഈല്‍ യുദ്ധവിമാനം ഉപയോഗിച്ച് അക്രമിച്ചത്. ഗസ്സയില്‍ ആളപായമുണ്ടായത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഹമാസിന്റെ നാവിക കേന്ദ്രങ്ങളിലും സൈനിക കോംപൗണ്ടിലും വിമാനങ്ങള്‍ ആക്രമണം നടത്തിയെന്ന് ഇസ്റാഈല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്റാഈലിലെ സെദ്റോത്ത് നഗരത്തിലെ സെമിനാരിയില്‍ ഹമാസ് റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണിതെന്ന് സൈന്യം പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സബ്ബാത്ത് ആഘോഷത്തിനായി സെമിനാരിയിലെ വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് പോയിരുന്നെന്നും സൈന്യം അറിയിച്ചു.
എന്നാല്‍ ഇസ്റാഈലിന്റെ കടന്നുകയറ്റത്തിനുള്ള പ്രതികരണമാണ് മിസൈല്‍ ആക്രമണമെന്ന് ഹമാസ് വക്താവ് അബ്ദുല്ലൈഫ് അല്‍ ഖാനൂ പറഞ്ഞു. ഗസ്സക്കെതിരേയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ അധിനിവേഷത്തിനെതിരേയുള്ള പോരാട്ടം തുടരും. ആക്രമണങ്ങള്‍ക്കെതിരേ മാര്‍ച്ച് നടത്തിയും പൊതുസമ്മേളനങ്ങളിലൂടെയും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് ആദ്യത്തില്‍ ഇസ്റാഈലിനും ഫലസ്തീനിനുമിടയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഇസ്റാഈലുകാരും 25 ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. ഈജിപ്ത്, ഖത്തര്‍, യു.എന്‍ എന്നിവയുടെ മധ്യസ്ഥതയിലാണ് വെടിര്നിര്ത്തല് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."