റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് റോഡ് ആക്സിഡന്റ് ഫോറവുമായി സഹകരിക്കും: കലക്ടര്‍
മലപ്പുറം: ജില്ലയില്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. റോഡ് സുരക്ഷാ സമിതിയുടെ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വശങ്ങളില് വളര്ന്നനില്ക്കുന്ന കുറ്റിക്കാടുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവ മാറ്റുന്നതിനും ഡിവൈഡറുകള്‍, സൈന്‍ ബോഡുകള്‍, ബസ് ഷെല്‍ട്ടറുകള്‍, ലൈറ്റുകള്‍, സോളാര്‍ വിളക്കുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുമാണ് ഫോറത്തിന്റെ സഹകരണം തേടുക. പദ്ധതി നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. റോഡരികില്‍ അനാവശ്യമായി സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും നീക്കംചെയ്യാന്‍ തീരുമാനിച്ചു. ഇതു മോണിറ്റര്‍ ചെയ്യാന്‍ ജില്ലാതലത്തിലും താലൂക്കുതലത്തിലും സമിതി രൂപീകരിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, എ.ഡി.എം വി. രാമചന്ദ്രന്, ആര്.ടി.ഒ കെ. ഷാജി, എച്ച്.എസ് മെഹ്റലി, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."