HOME
DETAILS
MAL
'ഇത് എന്റെ അവസാന തെരഞ്ഞെടുപ്പ്': വിരമിക്കല്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍
backup
November 05 2020 | 11:11 AM
പട്ന: 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് റാലിക്കിടെ ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. 'ഇന്ന് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നന്നായി അവസാനിക്കുന്നു', എന്നായിരുന്നു നിതീഷ് റാലിയ്ക്കിടെ പറഞ്ഞത്.
പൂര്‍ണിയയിലെ ധാംധാഹ മണ്ഡലത്തിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബീഹാര്‍ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് നിതീഷിന്റെ പ്രഖ്യാപനം. മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനാണ്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍. മൂന്ന് തവണ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."