ടൗണ്‍ഹാളിനും ആര്ട്ഗാലറിക്കും ഇടയില്‍ മതില്‍കെട്ടിയത് ഫാസിസ്റ്റ് രീതിയെന്ന്
കോഴിക്കോട്: ടൗണ്‍ഹാളിനും ലളിതകലാ ആര്ട്ഗാലറിക്കും ഇടയില്‍ മതില്‍കെട്ടി വേര്‍തിരിക്കാനുള്ള കോര്‍പറേഷന്റെ ശ്രമം ഫാസിസ്റ്റ് രീതിയാണെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സായാഹ്നം അഭിപ്രായപ്പട്ടു. എന്തിനാണ് മതില് കെട്ടിയതെന്ന് കണ്ടെത്തി പരിഹാരം കാണാന്‍ അധികാരികള്‍ തയാറാകണം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രത്യേകസമിതി രൂപീകരിച്ച് ചര്‍ച്ച ചെയ്യണമെന്നും സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ആര്‍ട്ട്ഗാലറി പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ചിത്രകാരന് പോള്‍ കല്ലാനോട്, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത്കുമാര്‍, ശില്പി ജീവന് തോമസ്, കവി പ്രകാശന്, സമദ് കുന്നത്ത്കാവ്, ജനകീയ നാടകസംഘം ജില്ലാ സെക്രട്ടറി കരുണാകരന് പറമ്പില്‍, അനില്‍കുമാര്‍ തിരുവോത്ത്, ഷിജില്‍, ഗുലാബ്ജാന്‍, സാലിഹ് മാളിയേക്കല്‍, സന്തോഷ് പാലക്കട സംസാരിച്ചു.
കോര്പറേഷന് കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചതിനാലാണ് ടൗണ്‍ഹാളിനും ആര്ട്ഗാലറിക്കുമിടയില് മതില് കെട്ടുന്നതെന്ന് മേയര്‍ പറഞ്ഞു. നിലവില്‍ പ്രവൃത്തി നിര്‍ത്തി വയ്ക്കുകയാണെന്നും കൗണ്‍സില്‍ ചേര്‍ന്ന് വീണ്ടും ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."