റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ പരിധിയിലുള്ള കാര്യം: നിജസ്ഥിതി അറിയാതെ പ്രതികരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തിയ റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.റെയ്ഡിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുളളതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്കെതിരേ ഉയര്‍ന്നുവരുന്ന ആരോപണത്തിന്റെ ഭാഗമായുളള അന്വേഷണത്തെ കുറിച്ച് അതിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ മുന്‍കൂറായി പ്രവചനം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'അന്വേഷണ ഏജൻസി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയിൽ എന്താണ് ഉളളത് എന്ന് അറിയാത്ത ഒരു കൂട്ടർ അതിനെപറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ സ്വാഭാവികമായി ആ കുടുംബം സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തിൽ ഉറപ്പിച്ച് ഒന്നും പറയാനാകില്ല.'-മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."